രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ
- Published by:Sarika KP
- news18-malayalam
Last Updated:
വാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്
തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു 2000 രൂപ പിഴയിട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. പാലക്കാട് പരുതൂർ സ്വദേശിയുടെ ഇരുചക്ര വാഹനത്തിനാണ് നാലായിരം രൂപ പിഴയിട്ടത്. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമ ജമാലിന് പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്.
പോസ്റ്റ്മാൻ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത ഉടമ അറിയുന്നത്. തകരാർ മൂലം രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂർ ഒല്ലൂരിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്.
ഇരു ചക്രവാഹനത്തിന്റെ ഇൻഷുറൻസും പുകപരിശോധനയും മുടങ്ങിയതിന് നാലായിരം രൂപ പിഴ ചുമത്തിയതായാണ് നോട്ടീസിലുള്ളത്. ഇതിനെ തുടർന്ന് ആർടിഒ ഓഫീസിൽ ജമാല്‍ ബന്ധപ്പെടുകയായിരുന്നു. എന്നാൽ വിഷയം പരിശോധിക്കാമെന്ന് ഓഫീസർ അറിയിച്ചു. മറ്റേതെങ്കിലും വാഹനത്തിന്റെ പിഴവ് ജമാലിന്റെ വാഹന നമ്പരിലേക്ക് അച്ചടിച്ച് വന്നതാവാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
June 09, 2023 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
രണ്ട് വർഷമായി വീട്ടിൽ നിന്ന് പുറത്തിറക്കാതിരിക്കുന്ന തകരാറായ വാഹനത്തിന് RTO പിഴയിട്ടത് 4000 രൂപ