KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും മുന്‍ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് സെപ്റ്റംബർ മുതൽ നിർബന്ധം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ കണ്ടെത്തും. ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്റ്റംബർ ഒന്നു മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ കണ്ടെത്തും. ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മന്ത്രി അറിയിച്ചു. എ ഐ ക്യാമറ കൊണ്ട് പ്രയോജനം ഉണ്ടായതായും മരണങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ആൻറണി രാജു പറഞ്ഞു.
2 ക്യാമറ കൂടി പ്രവർത്തന സജ്ജമാക്കിട്ടുണ്ട്. 10457 പേർക്ക് ഇതുവരെ നോട്ടീസ് അയച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ സിഗ്നൽ ലംഘനം, ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അമിതവേഗം എന്നിവയാണ് ക്യാമറകൾ വഴി കണ്ടെത്തുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2023 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
KSRTC ഉൾപ്പെടെ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും മുന്‍ സീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് സെപ്റ്റംബർ മുതൽ നിർബന്ധം