സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം; കാത്തിരിപ്പു സമയം കുറയും

Last Updated:

പുതിയ സെൽഫ് ബാഗേജ് ഡ്രോപ്പ് സേവനം ഉപയോ​ഗപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പു സമയം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ കുറയുമെന്നാണ് പ്രതീക്ഷ

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Indira Gandhi International Airport) സെൽഫ് ബാഗേജ് ഡ്രോപ്പ് (എസ്ബിഡി) സംവിധാനം ആരംഭിച്ചു. ഡൽഹി എയർപോർട്ട് ഓപ്പറേറ്ററായ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) ആണ് തിങ്കളാഴ്ച മുതൽ ടെർമിനൽ മൂന്നിൽ സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം അവതരിപ്പിച്ചത്. ഇത് വിമാനത്താവളത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
പുതിയ സെൽഫ് ബാഗേജ് ഡ്രോപ്പ് സേവനം ഉപയോ​ഗപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പു സമയം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ ചെക്ക്-ഇൻ പ്രക്രിയ വളരെ എളുപ്പവും വേഗത്തിലുമാകുമെന്നും പ്രതീക്ഷിക്കുന്നു. സെൽഫ് ബാ​ഗേജ് ഡ്രോപ്പിനായി 12 ഓട്ടോമാറ്റിക് മെഷീനുകളും 2 ഹൈബ്രിഡ് മെഷീനുകളും ഉൾപ്പെടെ മൊത്തം 14 എസ്ബിഡി മെഷീനുകളും തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ, ആഭ്യന്തര യാത്രക്കാർക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആവശ്യമായ അനുമതികൾ ലഭിച്ച ശേഷം, ഇത് അന്താരാഷ്ട്ര യാത്രക്കാർക്കും ലഭ്യമാകും.
advertisement
നിലവിൽ ഇൻഡിഗോ യാത്രക്കാർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർ ഇന്ത്യ, വിസ്താര, എയർ ഫ്രാൻസ്, കെഎൽഎം റോയൽ ഡച്ച് എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് എന്നിവയുൾപ്പെടെ അഞ്ച് എയർലൈനുകൾ യാത്രക്കാർക്ക് എസ്ബിഡി സേവനം വാഗ്ദാനം ചെയ്യാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ഉപയോ​ഗിക്കേണ്ടത് എങ്ങനെ?
ആദ്യം, ചെക്ക്-ഇൻ കിയോസ്കിൽ നിന്ന് ബോർഡിംഗ് പാസും ബാഗേജ് ടാഗും വാങ്ങണം. ശേഷം, യാത്രക്കാർ അവരുടെ ചെക്ക് ചെയ്ത ബാഗുകൾ ടാഗ് ചെയ്യണം. ഇതിനുശേഷം, ബോർഡിംഗ് പാസുകൾ മെഷീൻ വഴി സ്കാൻ ചെയ്യണം. ബാ​ഗിൽ നിയമവിരുദ്ധമോ അപകടകരമോ ആയ വസ്തുക്കൾ ഒന്നും ഇല്ലെന്ന് ഉ​ദ്യോ​ഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം. അതിനു ശേഷം ബാ​ഗ് കൺവെയർ ബെൽറ്റിൽ തന്നെ ഉണ്ടാകും. പരിശോധനാ പ്രക്രിയ പൂർത്തിയാകുമ്പോൾ ബാഗേജ് ലക്ഷ്യസ്ഥാനത്തേക്ക് എത്തും.
advertisement
സാധനങ്ങൾ എസ്ബിഡി മെഷീനിൽ തന്നെ തൂക്കി സ്കാൻ ചെയ്യാം. ചെക്ക് ചെയ്ത ബാഗേജിന്റെ ഭാരം എയർലൈൻ അനുശാസിച്ചിരിക്കുന്ന പരിധിയേക്കാൾ കൂടുതലാണെങ്കിൽ മെഷീൻ അത് നിരസിക്കും. അധിക ലഗേജുണ്ടെങ്കിൽ എയർലൈൻ ജീവനക്കാർ യാത്രക്കാരെ അക്കാര്യം അറിയിക്കും.
“ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതു വഴി ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പരിശ്രമിച്ചു വരുന്നത്. യാത്രക്കാരെ കൂടുതൽ സ്വതന്ത്രരാക്കാനും ലഗേജ് പരിശോധന വേഗത്തിലാക്കാനും ലക്ഷ്യം വെച്ചാണ് ഞങ്ങൾ സെൽഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്” ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിദെഹ് കുമാർ ജയ്പുരിയാർ പറഞ്ഞു.
advertisement
Summary: Self baggage drop facility at Indira Gandhi International Airport coming up
മലയാളം വാർത്തകൾ/ വാർത്ത/Auto/
സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം; കാത്തിരിപ്പു സമയം കുറയും
Next Article
advertisement
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
യു.പി.ഐ. പ്രവർത്തിച്ചില്ല; പണമടയ്ക്കാത്ത യാത്രികന്റെ വാച്ച് പിടിച്ചുവാങ്ങി സമോസ വിൽപ്പനക്കാരൻ; വീഡിയോ
  • ജബൽപൂർ റെയിൽവേ സ്റ്റേഷനിൽ UPI പണമടയ്ക്കൽ പരാജയമായതിനെ തുടർന്ന് സമോസ വിൽപ്പനക്കാരൻ യാത്രക്കാരന്റെ വാച്ച് പിടിച്ചു.

  • യാത്രക്കാരന്റെ വാച്ച് പിടിച്ചുവാങ്ങിയ സംഭവത്തിൽ RPF വിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു, ലൈസൻസ് റദ്ദാക്കുന്നു.

  • യാത്രക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്നും ഇത്തരം പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ.

View All
advertisement