ശമ്പളത്തെ ചൊല്ലി തര്‍ക്കം റോയല്‍ എന്‍ഫീല്‍ഡ് എം.ഡിയുടെ സ്ഥാനം നഷ്ടമായി
- Published by:Karthika M
- news18-malayalam
Last Updated:
ഓഗസ്റ്റ് 17ന് നടന്ന 39-ാ മത് വാര്‍ഷിക യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമകളായ ഐഷര്‍ മോട്ടോര്‍സിന്റെ വാര്‍ഷിക യോഗത്തില്‍ നടന്ന ചില നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. യോഗത്തില്‍ ഓഹരി ഉടമകള്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളുമായി എത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടടുകള്‍ വ്യക്തമാക്കുന്നത്. എം.ഡിയുടെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കം വോട്ടെടുപ്പില്‍ കലാശിച്ചെന്നും ഇക്കോണമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഡയറക്ടറായ സിദ്ധാര്‍ഥ് ലാലിനെ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ വീണ്ടും നിയമിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടെടുപ്പ് നടന്നെന്നും നിയമനം ഓഹരി ഉടമകള്‍ വോട്ടിനിട്ട് തള്ളിയെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 17ന് നടന്ന 39-ാ മത് വാര്‍ഷിക യോഗത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 21.2 കോടിയാണ് സിദ്ധാര്‍ഥിന്റെ നിലവിലെ വാര്‍ഷിക ശമ്പളം. ഇതിന്റെ 10 ശതമാനം വര്‍ധനവാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പറ്റില്ലെന്ന് ഓഹരി ഉടമകള്‍ നിലപാടെടുക്കുകയാണുണ്ടായത്.
advertisement
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 14 ശതമാനമായും പിന്നീട് എട്ട് ശതമാനമായും കുറഞ്ഞിരുന്നു. ഇതാണ് ശമ്പള വര്‍ധനവിനെ എതിര്‍ക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവീഡ് പ്രതിസന്ധികള്‍ക്കിടയിലെ ശമ്പള വര്‍ധനവിനെ ചില ഉടമകള്‍ എതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇതോടെയാണ് തീരുമാനം വോട്ടിനിട്ടത്. അതേ സമയം ഐഷര്‍ മോര്‍ട്ടോര്‍സിന്റെ ബോര്‍ഡില്‍ ഡയറക്ടറായ സിദ്ധാര്‍ഥ ലാലിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം ഓഹരി ഉടമകള്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 22, 2021 9:28 PM IST