കോട്ടയം പാതയിലെ അറ്റകുറ്റപ്പണി; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Last Updated:

എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റെയിൽപാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം- കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത് എത്തുന്ന തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.
Also Read- ഓഫീസിലിരുന്നുള്ള ജോലിയ്ക്ക് പ്രിയമേറുന്നു; കാര്യക്ഷമമായി ജോലി ചെയ്യാന്‍ വര്‍ക്ക് ഫ്രം ഓഫീസ് സഹായിക്കുന്നുവെന്ന് പഠനം
മംഗളൂരൂ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348), മധുരൈ-തിരുവനന്തപുരം സെൻട്രൽ (16344), നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി (16350), തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654), ഡോ. എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695), മംഗളൂരൂ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ (16630) എന്നീ തീവണ്ടികൾ ആലപ്പുഴ വഴിയാകും യാത്ര ചെയ്യുക.
advertisement
ഈ ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജംഗ്ഷനുകളിൽ കൂടുതൽ വേഗം കൈവരിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും റെയിൽവേ അറിയിച്ചു.
Summary: Due to track maintenance, six trains on the Thiruvananthapuram – Kottayam route will be diverted via Alappuzha on Tuesday
മലയാളം വാർത്തകൾ/ വാർത്ത/Auto/
കോട്ടയം പാതയിലെ അറ്റകുറ്റപ്പണി; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement