HOME /NEWS /money / Suzuki Smile | സുസുക്കിയുടെ ജപ്പാനിലെ ചിരി ഇന്ത്യയിലേക്ക് വരുമോ?

Suzuki Smile | സുസുക്കിയുടെ ജപ്പാനിലെ ചിരി ഇന്ത്യയിലേക്ക് വരുമോ?

WagonR smile

WagonR smile

ജപ്പനീസ് വിപണിയിലാണ് വാഹനത്തിന്റെ അവതരണം എന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

  • Share this:

    ഇന്ത്യന്‍ നിരത്തുകളിലെ വിപണിയിലെ ജനപ്രിയ കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍. ഈ വാഗണ്‍ ആറിന് സ്‌മൈല്‍ എന്ന പേരില്‍ ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജപ്പനീസ് വിപണിയിലാണ് വാഹനത്തിന്റെ അവതരണം എന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

    1.29 മില്യണ്‍ യെന്‍ മുതല്‍ 1.71 മില്യണ്‍ യെന്‍ വരെയാണ് വാഹനത്തിന്റെ വില. ഇത് ഏകദേശം 8.60 ലക്ഷം മുതല്‍ 11.39 ലക്ഷം ഇന്ത്യന്‍ രൂപവരും. 2013ല്‍ ആരംഭിച്ച സുസുക്കിയ സ്‌പേഷ്യയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗണ്‍ആര്‍ സ്മൈലിന്റെയും സ്പേഷ്യയുടെയും ബോക്സി രൂപകല്‍പ്പനയില്‍ സമാനതകള്‍ കാണാം. കാറിന്റെ വശങ്ങളിലും പിന്നിലും സുസുക്കി ലളിതമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

    മൂന്ന് വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വിപണിയില്‍ എത്തുന്ന ഈ കാര്‍ 660 സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ ഡിഒഎച്ച്‌സി 12വാല്‍വ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ 660 സിസി എഞ്ചിന്‍ 49 ബിഎച്ച്പി പവറും 5,000 ആര്‍പിഎംല്‍ 58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

    സുസുക്കി വാഗണ്‍ആര്‍ സ്മൈലിന്റെ പ്രാഥമിക യുണീക് സെല്ലിംഗ് പോയിന്റുകളില്‍ ഇലക്ട്രിക് പവര്‍ റിയര്‍ സ്ലൈഡിംഗ് ഡോറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും വാഗണ്‍ആര്‍ സ്മൈലില്‍ ലഭ്യമാണ്.വിശാലമായ ഉപഭോക്തൃ അടിത്തറ ലക്ഷ്യമിടുന്ന വാഗണ്‍ആര്‍ സ്മൈല്‍ വിശാലമായ സിംഗിള്‍ ടോണിലും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് വിപണിയില്‍ എത്തുന്നത്. ഇവയില്‍ കറുത്ത നിറമുള്ള പില്ലറുകളുള്ള ഒരു ഫ്ളോട്ടിംഗ് റൂഫ് ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

    കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.

    First published:

    Tags: Japan, Maruti suzuki wagonR, Wagonr