ടാറ്റാ വാഹനങ്ങൾക്ക് അടുത്ത ആഴ്ച മുതൽ വില കൂടും; വർദ്ധന 2.5 ശതമാനത്തോളം
- Published by:Jayashankar AV
- news18-malayalam
Last Updated:
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില അടുത്ത ആഴ്ച മുതല്‍ വര്‍ദ്ധിപ്പിക്കും. സ്റ്റീല്‍, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ സംഭരണ ചെലവ് കുത്തനെ ഉയര്‍ത്തുന്നതിനെ തുടര്‍ന്നാണ് കമ്പനി അടുത്തയാഴ്ച മുതല്‍ മുഴുവന്‍ വിഭാഗങ്ങളിലുമുള്ള പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില അടുത്ത ആഴ്ച മുതല്‍ വര്‍ദ്ധിപ്പിക്കും. സ്റ്റീല്‍, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ സംഭരണ ചെലവ് കുത്തനെ ഉയര്‍ത്തുന്നതിനെ തുടര്‍ന്നാണ് കമ്പനി അടുത്തയാഴ്ച മുതല്‍ മുഴുവന്‍ വിഭാഗങ്ങളിലുമുള്ള പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. മുംബൈ ആസ്ഥാനമായുള്ള ടാറ്റാ മോട്ടോഴ്‌സ് ടിയാഗോ, നെക്‌സണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ പാസഞ്ചര്‍ വാഹനങ്ങളാണ് ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നത്.
'കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്റ്റീലിന്റെയും വിലയേറിയ ലോഹങ്ങളുടെയും വില കുത്തനെ വര്‍ദ്ധിച്ചുവെന്നും കഴിഞ്ഞ വര്‍ഷം സാധനങ്ങളുടെ വില 8-8.5 ശതമാനം വരെ വര്‍ദ്ധിച്ചത് വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും' ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞു. ഇതുവരെ നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുള്ളൂവെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.
advertisement
വില വര്‍ദ്ധനവ് ഏകദേശം 2.5 ശതമാനം മാത്രമാണ്. എക്‌സ്-ഷോറൂം വില വര്‍ദ്ധനവ് ഏകദേശം 3 ശതമാനമായിരിക്കുമെന്നും ചന്ദ്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വലിയ തോതില്‍ വിലവര്‍ധനവ് ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വിവിധ ചെലവ് കുറയ്ക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഇന്‍പുട്ട് ചെലവ് വര്‍ദ്ധിക്കുന്നതിന്റെ ആഘാതം ലഘൂകരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.'എന്നാല്‍ അവശ്യവസ്തുക്കളുടെ വില വീണ്ടും ഉയര്‍ന്നതിനാല്‍, അടുത്ത ആഴ്ച മുതല്‍ വില വര്‍ദ്ധനവ് നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും' ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
വിലയേറിയ ലോഹങ്ങളായ റോഡിയം, പല്ലേഡിയം എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായി ഉയര്‍ന്നു. ഈ കാലയളവില്‍ സ്റ്റീല്‍ വിലയും കുത്തനെ ഉയര്‍ന്നു. ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി നിര്‍മ്മാണ ചെലവ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഹാച്ച്ബാക്ക് സ്വിഫ്റ്റ്, മറ്റ് സിഎന്‍ജി മോഡലുകള്‍ എന്നിവയുടെ വില 15,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു.
advertisement
അതുപോലെ തന്നെ, ഹോണ്ട ഇന്ത്യയിലെ മുഴുവന്‍ മോഡല്‍ ശ്രേണിയുടെയും വില ഓഗസ്റ്റ് മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്കുകളുടെ വില വര്‍ദ്ധനവാണ് വാഹന നിര്‍മ്മാണ കമ്പനികളെ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ് ജനപ്രിയ കാര്‍ മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ആള്‍ട്രോസ്, നെക്‌സോണ്‍ ഇവി, ഹാരിയര്‍ എന്നിവയ്ക്കാണ് ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയത്. ആള്‍ട്രോസ് ഡാര്‍ക്ക് എഡിഷന്‍ വില 8.71 ലക്ഷം രൂപ മുതലാണ്. നെക്‌സോണിന്റെ വില 10.41 ലക്ഷം മുതലും നെകസോണ്‍ ഇ വിയുടെ വില 15.99 ലക്ഷം രൂപ മുതലുമാണ്. മുന്തിയ മോഡലായ ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ 18.04 ലക്ഷം രൂപ മുതല്‍ ലഭ്യമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 1:24 PM IST