ഈ 17 കാറുകള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നിര്‍ത്തലാക്കും; കാരണമെന്ത്?
- Published by:Arun krishna
- news18-malayalam
Last Updated:
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം വേഗത, ആക്‌സിലറേഷന്‍, ഡിസിലറേഷന്‍ എന്നിവയിലെ മാറ്റങ്ങള്‍ അനുസരിച്ച് കാറില്‍ നിന്ന് പുറന്തള്ളുന്ന NOx പോലുള്ള മലിന വാതകങ്ങളുടെ തോത് അളക്കും.
ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ പ്രകാരം നിരവധി കാറുകളുടെയും എസ്യുവികളുടെയും ഉത്പാദനം നിര്‍ത്തലാക്കും. 2023 ഏപ്രില്‍ 1 മുതലാണ് വാഹനങ്ങള്‍ നിര്‍ത്തലാക്കുക. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം വേഗത, ആക്‌സിലറേഷന്‍, ഡിസിലറേഷന്‍ എന്നിവയിലെ മാറ്റങ്ങള്‍ അനുസരിച്ച് കാറില്‍ നിന്ന് പുറന്തള്ളുന്ന NOx പോലുള്ള മലിന വാതകങ്ങളുടെ തോത് അളക്കും.
പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍, കാര്‍ നിര്‍മ്മാതാക്കള്‍ മലിനീകരണം കുറയ്ക്കുന്നതിനായി എഞ്ചിനുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ചെലവ് കൂടുതലാണ്. പ്രത്യേകിച്ച് ഡീസല്‍ വാഹനങ്ങള്‍ക്ക്. അതുകൊണ്ടു തന്നെ ഈ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഡീസല്‍ കാറുകളെയായിരിക്കും. അതിനാല്‍ ഇന്ത്യന്‍ വിപണിയിലെ 17 കാറുകളും എസ് യുവികളും നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡ്രൈവിംഗ് എമിഷന്‍ ലെവല്‍ സ്‌കാന്‍ ചെയ്യുന്നതിന് വാഹനങ്ങളില്‍ ഓണ്‍-ബോര്‍ഡ് സെല്‍ഫ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഉണ്ടായിരിക്കണമെന്ന് ആര്‍ഡിഇ മാനദണ്ഡങ്ങളില്‍ പറയുന്നു. എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളും ഓക്‌സിജന്‍ സെന്‍സറുകളും പോലുള്ള നിര്‍ണായക ഭാഗങ്ങള്‍ ഈ ഉപകരണം നിരീക്ഷിക്കും. ക്രാങ്ക്ഷാഫ്റ്റ് പൊസിഷനുകള്‍, ത്രോട്ടില്‍, എഞ്ചിന്‍ താപനില എന്നിവ സ്‌കാന്‍ ചെയ്യുന്നതിന് വാഹനങ്ങളുടെ സെമികണ്ടക്ടറുകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. മാത്രമല്ല, ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കാറുകളിലും എസ്യുവികളിലും പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇന്‍ജക്ടറുകള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
advertisement
എല്ലാ ഡീസല്‍ എഞ്ചിനുകളും സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ (എസ്‌സിആര്‍) സാങ്കേതികവിദ്യയിലേക്ക് മാറേണ്ടി വരുമെന്നതിനാല്‍ ഡീസല്‍ കാറുകളുടെ വില വര്‍ധിക്കാനും സാധ്യതയുണ്ട്. അതിനാല്‍, ഇത്തരം വാഹനങ്ങളില്‍പ്പെടുന്ന ചില മോഡലുകളോ വേരിയന്റുകളോ നിര്‍മ്മാതാക്കള്‍ നിര്‍ത്തലാക്കേണ്ടി വരും.
സിറ്റി ഫോർത്ത് ജനറേഷന്‍, സിറ്റി ഫിഫ്ത് ജനറേഷന്‍ (ഡീസല്‍), അമേസ് (ഡീസല്‍), ജാസ്, ഡബ്ല്യുആര്‍-വി എന്നിങ്ങനെ അഞ്ച് കാറുകള്‍ ഹോണ്ട നിര്‍ത്തലാക്കിയേക്കും. മരാസോ, അള്‍ട്ടുരാസ് ജി4, കെയുവി100 എന്നിവയുടെ നിര്‍മ്മാണം മഹീന്ദ്രയും അവസാനിപ്പിക്കും. ഹ്യുണ്ടായി ഐ20, വെര്‍ണ ഡീസല്‍ മോഡലുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കും. ഒക്ടാവിയ, സൂപ്പെര്‍ബ് എന്നിവയുടെ നിര്‍മ്മാണം സ്‌കോഡയും അവസാനിപ്പിക്കും. ടാറ്റ ആള്‍ട്രോസ് (ഡീസല്‍), റിനോള്‍ട്ട് ക്വിഡ് 800, നിസ്സാന്‍ കിക്ക്‌സ്, മാരുതി സുസൂക്കി ആള്‍ട്ടോ 800 എന്നിവയും നിര്‍ത്തലാക്കും.
advertisement
എഞ്ചിനുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ചെലവ് വളരെ കൂടുതലായതിനാല്‍ കോംപാക്റ്റ് ഡീസല്‍ കാറുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഡീസല്‍ കാറുകളോടൊപ്പം ചില പെട്രോള്‍ കാറുകളും നിര്‍ത്തലാക്കിയേക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ചിരുന്നു. പണപ്പെരുപ്പത്തെ തുടര്‍ന്ന് നിര്‍മ്മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനി വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 10:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഈ 17 കാറുകള്‍ 2023 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് നിര്‍ത്തലാക്കും; കാരണമെന്ത്?