advertisement

Gold Price Today: സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് ആയിരത്തിലേറെ രൂപ

Last Updated:

ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി

News18
News18
തിരുവനന്തപുരം: സ്വർണവിലയുടെ കുതിപ്പിന് ബ്രേക്ക്. ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഇടിഞ്ഞു. പവന് 1280 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതാദ്യമായിട്ടാണ് ഇത്രയും വില ഒറ്റയടിക്ക് കുറയുന്നത്. ഇന്ന് ഗ്രാമിന് 160 രൂപ കുറഞ്ഞ് 8400 രൂപയായി. പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 84,000 രൂപ ചെലവിടേണ്ടിവരും. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9164 രൂപയും പവന് 73,312 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6873 രൂപയും പവന് 54,984 രൂപയുമാണ്.
രാജ്യാന്തര വിലയിലെ ഇടിവാണ് ഇന്നത്തെ വിലക്കുറവിന് കാരണം. ഇന്നലെ വ്യാപാരം പുരോഗമിക്കാറായപ്പോൾ രാജ്യാന്തര വില 3,050 ഡോളറിലേക്ക് വീണിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,099.72 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 3,100 ഡോളറിനു മുകളിലായിരുന്ന വിലയിലാണ് താഴേക്ക് പതിച്ചത്. ഇന്ന് രാജ്യാന്തര വില ഉയർന്നില്ലെങ്കിൽ നാളെയും ഇന്ത്യയിൽ സ്വർണ വില കുറഞ്ഞേക്കാം.
ഡൊണാൾഡ് ട്രംപും ഇറക്കുമതി താരിഫ് നയങ്ങളുമാണ് ഇതുവരെ സ്വർണത്തിന് അനുകൂലമായതെങ്കിൽ‌ സ്വർണ നിക്ഷേപങ്ങളിൽ നിന്നും അമിതമായി ലാഭമെടുപ്പ് നടന്നതാണ് ഇന്ന് രാജ്യാന്തര വിലയിൽ അൽപം ക്ഷീണം വരാൻ ഇടയായത്. എന്നാൽ ട്രംപിൻ്റെ താരിഫ് പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ വില ഇനിയും ഉയരാനുള്ള സാധ്യത കൂടുതലാണ്.
advertisement
ഇന്നത്തെ വിലയുടെ കൂടെ പണിക്കൂലി, 3% ജി‌എസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73,685 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,210 രൂപ കൊടുക്കേണ്ടി വരും. ‌എന്നാൽ ചില ഉയർന്ന പണിക്കൂലിയുള്ള ആഭരണങ്ങൾക്ക് ഇതിലും ഉയർന്ന വില ഈടാക്കാനും സാധ്യതയുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് ആയിരത്തിലേറെ രൂപ
Next Article
advertisement
രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ
രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ
  • ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 95.22 എന്ന റെക്കോർഡ് താഴ്ചയിൽ എത്തി, ചരിത്രം സൃഷ്ടിച്ചു

  • ക്രൂഡ് ഓയിൽ വിലവർധന, ശക്തമായ ഡോളർ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം മൂല്യ തകർച്ചയ്ക്ക് കാരണമായി

  • ഓഹരി വിപണിയിലെ തകർച്ചയും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രൂപയുടെ മൂല്യത്തിൽ അധിക സമ്മർദം സൃഷ്ടിച്ചു

View All
advertisement