Kerala Gold Price | അനക്കമില്ലാതെ അഞ്ച് ദിനം; സ്വർണ വിലയിൽ ഇന്ന് മാറ്റം: കൂടിയോ, കുറഞ്ഞോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
അടുത്ത ദിവസം വില കൂടുമോ കുറയുമോ എന്നായിരുന്നു ആശങ്ക. ആഭരണ പ്രേമികളുടെ ആശങ്കകൾക്ക് അറുതി വരുത്തി കൊണ്ട് ഇന്ന് സ്വർണവിലയിൽ മാറ്റം വന്നിരിക്കുകയാണ്.
അഞ്ച് ദിനത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സ്വർണവിലയിൽ ഇന്ന് മാറ്റം. സ്വർണവിലയിൽ അനക്കമില്ലാതിരുന്നപ്പോൾ അടുത്ത ദിവസം വില കൂടുമോ കുറയുമോ എന്നായിരുന്നു ആശങ്ക. ആഭരണ പ്രേമികളുടെ ആശങ്കകൾക്ക് അറുതി വരുത്തി കൊണ്ട് ഇന്ന് സ്വർണവിലയിൽ മാറ്റം വന്നിരിക്കുകയാണ്. സ്വർണ വില മുകളിലേക്ക് ഉയർന്നിരിക്കുകയാണ്.
ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ച് 6,620 രൂപയായി. പവന് 400 രൂപയാണ് കൂടിയത്. ഇന്നത്തെ വില 53,760 രൂപയാണ്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 5,570 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റം വന്നിട്ടുണ്ട്. രണ്ടു രൂപ വർദ്ധിച്ച് 91 രൂപയായി.
കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര തലത്തിൽ സ്വർണ വില ഇടിഞ്ഞു നിൽക്കുകയാണ്. ഔണ്‍സിന് 2,500 ഡോളറിന് താഴെ വരെ പോയിരുന്നു. എന്നാൽ, ഇന്ന് കുതിച്ച് കയറി. രാവിലെ 2,515 ഡോളറും കടന്നാണ് മുന്നേറ്റം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 06, 2024 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | അനക്കമില്ലാതെ അഞ്ച് ദിനം; സ്വർണ വിലയിൽ ഇന്ന് മാറ്റം: കൂടിയോ, കുറഞ്ഞോ?