പുരപ്പുറ സോളാർ പദ്ധതിക്ക് വായ്പ സൗകര്യമൊരുക്കി സർക്കാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് പുരപ്പുറ സോളാർ പദ്ധതി
ഗാർഹിക ഉപയോക്താക്കൾക്ക് വീടുകൾക്കു മുകളിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി നടപ്പാക്കുന്ന പദ്ധതിയാണ് പുരപ്പുറ സോളാർ പദ്ധതി. പദ്ധതി പ്രകാരം ഉപയോക്താവിന് സബ്സിഡി നിരക്കിൽ വീടിനു മുകളിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കാം. ഇപ്പോൾ ഈ പദ്ധതിക്ക് സഹകരണ ബാങ്കുകൾ വഴി വായ്പാ സൗകര്യം ഒരുക്കുകയാണ് സർക്കാർ. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.
‘സർപ്ളസ് ഫണ്ടുള്ള സഹകരണ ബാങ്കുകളിലൂടെയാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പിലാക്കുക. പുരപ്പുറ വൈദ്യുതി പദ്ധതി സംസ്ഥാന വൈദ്യുതിബോർഡ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാർക്ക് ഇതിന്റെ സാമ്പത്തികം കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വായ്പാസൗകര്യം ഒരുക്കുന്നകാര്യം സഹകരണവകുപ്പ് പരിഗണിച്ചത്’, മന്ത്രി പറഞ്ഞു.
advertisement
സഹകരണ ബാങ്കുകളിൽ നിന്ന് സോളാർ പദ്ധതിക്ക് ധനസഹായം ലഭ്യമാവുന്നത്തോടെ കേരളത്തിൽ സൗരോർജ വിപ്ളവത്തിന് കരുത്ത് പകരും. കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിന് അത് പരിഹാരമാവുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. www.ekiran.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുമായി കരാർ ഉള്ള കമ്പനികളുടെ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2022 10:26 PM IST