നിങ്ങള്‍ 60 വയസില്‍ എത്തുമ്പോഴുള്ള മെഡിക്കല്‍ ചെലവുകള്‍ എങ്ങനെ കരുതാം?
- Published by:Naseeba TC
- news18-malayalam
Last Updated:
മുതിര്‍ന്ന പൗരനെന്ന നിലയില്‍ നിങ്ങളുടെ ആരോഗ്യ പരിചരണ ചെലവുകള്‍ ഒന്നിനൊന്ന് കൂടിവരും. ആ ചെലവുകള്‍ക്ക് പ്ലാന്‍ ചെയ്യുന്നതും നികുതി ആനുകൂല്യങ്ങള്‍ നേടുന്നതും എങ്ങനെയെന്ന് നോക്കാം.
റിട്ടയര്‍മെന്റ് എന്ന സുവര്‍ണകാലം! ജീവിതത്തിന്റെ സുദീര്‍ഘമായ ഒരു അധ്യായത്തിന് വിരാമമിട്ട് മറ്റൊന്നിലേക്ക് കടക്കുന്ന സമയമാണ് അത്. കോളേജിലെ ആദ്യ ദിവസം പോലെ സന്തോഷവും ആവേശവുമൊക്കെയാണ്. പക്ഷെ ആകെയൊരു അനിശ്ചിതത്വവും അതോടൊപ്പം അല്‍പ്പം ടെന്‍ഷനും. 60 കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ഏറ്റവും വലിയ ചെലവ് ആരോഗ്യവും ജീവിത നിലവാരവും നിലനിര്‍ത്തുന്നതിന് ഉള്ളതാണ്. ഇപ്പോള്‍ 80 പിന്നിടുന്നവരുടെയും എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍, അത്രയും കാലത്തേക്കുള്ള കരുതല്‍ നിങ്ങള്‍ക്ക് വേണ്ടിവരും.
വികസിത രാജ്യങ്ങളെപ്പോലെ പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന സാമൂഹ്യ സുരക്ഷയോ, ദീര്‍ഘനാളത്തേക്കുള്ള ഹെല്‍ത്ത് കെയര്‍ മാര്‍ഗ്ഗങ്ങളോ നമുക്കില്ല. ജോലി ചെയ്തത് പൊതുമേഖലയില്‍ അല്ലെന്നുണ്ടെങ്കില്‍, വിരമിക്കുന്നതോടെ നിങ്ങളുടെ എംപ്ലോയീ ഇന്‍ഷുറന്‍സിന്റെ പരിരക്ഷയും അവസാനിക്കും.
മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ഹെല്‍ത്ത് പ്ലാനുകള്‍ക്കും ചില പരിമിതികള്‍ ഉണ്ടാകും. പ്രീമിയം കൂടുതല്‍ നല്‍കേണ്ടി വരും, കര്‍ശനമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തണം, കോ-പേമെന്റ്, വെയിറ്റിംഗ് പിരീഡ് എന്നിവയും ഉണ്ടാകും. വിലക്കയറ്റം നേരിടണം, സാമ്പത്തികമായി വരുമാനം കാര്യമായി ഉണ്ടാവില്ല, ദന്തപരിചരണം, നേത്ര പരിചരണം, ഇടയ്ക്കിടെയുള്ള പരിശോധനകള്‍, അവിചാരിതമായി ഉണ്ടാകുന്ന അടിയന്തരാവശ്യങ്ങള്‍ മുതലായ സാഹചര്യത്തില്‍ എന്താണ് ചെയ്യുക?
advertisement
റിട്ടയര്‍മെന്റിന് ശേഷമുള്ള ഇത്തരം ചെലവുകള്‍ മുന്‍നിര്‍ത്തി എങ്ങനെ തയ്യാറെടുപ്പ് നടത്താം. ഞങ്ങളുടെ ചില ആശയങ്ങള്‍ നോക്കാം. ലളിതമായ ഈ കാര്യങ്ങള്‍ നിങ്ങളുടെ ടെന്‍ഷന്‍ കുറയ്ക്കും. കൂടിവരുന്ന ആരോഗ്യ പരിചരണത്തിനായി നിങ്ങള്‍ക്ക് കൈയ്യില്‍ നിന്ന് മുടക്കേണ്ടി വരുന്ന തുക കുറയ്ക്കുകയും ചെയ്യാം.
ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ക്ക് സമ്പാദ്യത്തിലും കൂടുതല്‍ വേണ്ടിവരും
ഉടനെതന്നെ തുടക്കമിടാന്‍ കഴിവതും വേഗം കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് പോളിസി എടുക്കുകയാണ് വേണ്ടത്. എത്രയും നേരത്തെ എടുക്കുന്നതുകൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. തിരഞ്ഞെടുക്കാന്‍ ഓപ്ഷനുകള്‍ ഉണ്ടാകും, പ്രീമിയം കുറവ് മതി, അഷ്വേര്‍ഡ് തുക കൂടുതല്‍ ഉണ്ടാകും, കോ-പേമെന്റ് ഡിമാന്റ് കുറയുകയും ചെയ്യും.
advertisement
ഇതേക്കുറിച്ച് നിങ്ങളുടെ 30 കളിലോ അതിനുശേഷമോ ചിന്തിച്ചില്ലെങ്കില്‍, പ്രീമിയം കൂടുമെന്നേ ഉള്ളൂ, ലഭിക്കുന്ന സംരക്ഷണം മതിയാകും നിങ്ങള്‍ക്ക് മനഃശ്ശാന്തിയോടെ ജീവിക്കാന്‍. റിട്ടയര്‍മെന്റിന് ആറോ എട്ടോ വര്‍ഷം ഇനിയുമുണ്ടെങ്കില്‍ പോലും, തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള ആരോഗ്യ പരിരക്ഷ റിട്ടയര്‍മെന്റോടെ അവസാനിക്കുമെന്ന കാര്യം ഓര്‍ക്കുക. ദീര്‍ഘകാലത്തില്‍ വേണ്ടിവരുന്ന ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാരകരോഗങ്ങള്‍ വന്നാലുള്ള പരിരക്ഷയും ടോപ്പ്-അപ്പ് സൌകര്യവും നല്‍കും.
കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ ചില നേട്ടങ്ങള്‍ ഇവയാണ്:
- മെഡിക്കല്‍ ചെലവുകള്‍ യഥാസമയം റീഇംബേര്‍സ് ചെയ്യുന്നു.
advertisement
- ഗുരുതരമായ ചില രോഗങ്ങള്‍ വന്നാല്‍ ലംപ്‌സം പേമെന്റ്.
- ആശുപത്രിയില്‍ കഴിയുമ്പോള്‍ ദിവസേന ക്യാഷ് പേമെന്റ്
- നികുതി ആനുകൂല്യങ്ങള്‍.
അങ്ങനെ, 60 ന് ശേഷം ജീവിതം സുഗമമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പ്ലാനിനെക്കുറിച്ച് ചിന്തിച്ചാല്‍, ഓര്‍ക്കുക, HDFC ലൈഫിലുണ്ട് നിങ്ങള്‍ക്ക് അനുയോജ്യമായ നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. ആഡ് ഓണ്‍ സൌകര്യവും ധാരാളം ഫ്‌ലെക്‌സിബിലിറ്റിയും ഉള്ളതിനാല്‍ ഗുരുതര രോഗങ്ങള്‍ക്ക് വരുന്ന ചികിത്സാ ചെലവ്, ശസ്ത്രക്രിയക്കുള്ള ചെലവ്, ആശുപത്രി ചെലവ് എന്നിവ മുന്‍നിര്‍ത്തിയുള്ള പരിരക്ഷ നിങ്ങള്‍ വിചാരിക്കുന്നതിലും എളുപ്പം നേടാം.
advertisement
ഓപ്ഷനുകള്‍ നോക്കി ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പോര്‍ട്ട്‌ഫോളിയോ വിപുലമാക്കുക, പരമാവധി നികുതി ആനുകൂല്യങ്ങള്‍ ക്ലെയിം ചെയ്യാം.
ഹെല്‍ത്ത് പോര്‍ട്ട്‌ഫോളിയോ പരമാവധി മികച്ചതാക്കാന്‍ ശ്രമിക്കുകയാണ് വാര്‍ധക്യത്തിലെ കരുതലിന് ചെയ്യാവുന്ന വേറൊരു കാര്യം. എല്ലാ മാര്‍ഗ്ഗത്തിലും സമ്പാദ്യം കൂട്ടുക.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ - നിങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ സെക്ഷന്‍ 80(D) ക്ക് കീഴില്‍ 15,000 രൂപവരെ (60 ല്‍ താഴെയുള്ളവര്‍ക്ക്) ആദായ നികുതിയില്‍ ഇളവ് ലഭിക്കുന്നതാണ്. മുതിര്‍ന്ന പൌരനാണെങ്കില്‍, ഇളവിന്റെ പരിധി 20,000 രൂപയാണ്. 15,000 രൂപയുടെ പരിധിക്കുള്ളില്‍ 5,000 രൂപയുടെ ഡിഡക്ഷനും നേടാന്‍ കഴിയും. അത് പ്രതിരോധ ആരോഗ്യ പരിശോധനകള്‍ നടത്തുമ്പോള്‍ ക്ലെയിം ചെയ്യാവുന്നതാണ്.
advertisement
പ്രത്യേക രോഗ ചികിത്സകള്‍ - വൃക്കരോഗം, കാന്‍സര്‍, AIDS പോലുള്ള രോഗങ്ങളുടെ ചികിത്സാ ചെലവിന്റെ കാര്യത്തില്‍ സെക്ഷന്‍ 80DDB ക്ക് കീഴില്‍ 40,000 രൂപ വരെ ഇളവിന് യോഗ്യത ലഭിക്കും. നിങ്ങള്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ ആ പരിധി 65,000 രൂപയായി വര്‍ധിക്കുകയും ചെയ്യും.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) - PPF ലെ നിക്ഷേപത്തിലൂടെ സെക്ഷന്‍ 80C ക്ക് കീഴില്‍ 1 ലക്ഷം രൂപ വരെ ലാഭിക്കാം, നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം സെക്ഷന്‍ 10 (10)D ക്ക് കീഴില്‍ നികുതിമുക്തവും ആയിരിക്കും.
advertisement
മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ - ഇത്തരം ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍, നിങ്ങളുടെ ആദായത്തിന് നികുതി ഈടാക്കുന്നത് ദീര്‍ഘകാല മൂലധന വരുമാനം എന്ന നിലയിലാണ്. അത് ഇന്‍ഡക്‌സേഷന്‍ ഇല്ലാതെ 10 ശതമാനവും, ഇന്‍ഡക്‌സേഷന്‍ ഉള്‍പ്പെടെ 20 ശതമാനവും ആണ്.
എത്ര കരുതണമെന്ന് കണക്കാക്കുക, തുടങ്ങുക.
ഭാവിയില്‍ നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ചെലവുകള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കണമെങ്കില്‍, നിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി നോക്കണം. മൂന്ന് വര്‍ഷത്തേക്കെങ്കിലും വേണ്ട ഡാറ്റ ഉണ്ടെങ്കില്‍, അതിനോട് വര്‍ഷത്തില്‍ 10-15% ചേര്‍ത്ത് കൃത്യമായി കണക്കാക്കാം.
ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള റിസ്‌ക്ക്, മെഡിക്കല്‍ ചരിത്രം, കൂടുതല്‍ റിസ്‌ക്കുള്ള പാരമ്പര്യ രോഗങ്ങള്‍, ജീവിത പങ്കാളിയുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയെക്കുറിച്ച് ആലോചിക്കുക. ഭാവിയിലേക്ക് സമ്പാദ്യം തുടങ്ങുമ്പോള്‍ ഇവയെല്ലാം കണക്കിലെടുക്കണം.
നിങ്ങള്‍ക്കൊരു ഹെല്‍ത്ത് പോളിസി ഉണ്ടെങ്കില്‍ പോലും, പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍, പ്രീ-/പോസ്റ്റ്- ഹോസ്പ്പിറ്റലൈസേഷന്‍ ചാര്‍ജ്ജുകള്‍ എന്നിങ്ങനെ വേറെയും ചെലവുകള്‍ ഉണ്ടാകും. അതിനൊക്കെ കൈയ്യില്‍ നിന്ന് പണം നല്‍കേണ്ടതായും വരും. തുടക്കത്തില്‍ 15-20 ലക്ഷത്തിന്റെ കരുതലാണ് വേണ്ടിവരിക, പിന്നീടത് വര്‍ധിപ്പിക്കുകയും ആകാം.
പ്രായം 60 ആകുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട മറ്റ് ചോദ്യങ്ങള്‍:
- നിങ്ങളുടെ മെഡിക്കല്‍ ചരിത്രവും നിലവിലെ സ്ഥിതിയും കണക്കിലെടുക്കുമ്പോള്‍, നിങ്ങളുടെ കവറേജ് പര്യാപ്തമാണോ?
- നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രൊവൈഡറിന് വിപുലമായ നെറ്റ്‌വര്‍ക്കാണോ ഉള്ളത്, നിങ്ങളുടെ അടുത്തും ലഭ്യമാണോ?
- അടിയന്തര ഘട്ടത്തിലും, നേരത്തെയുള്ള രോഗങ്ങളുടെ കാര്യത്തിലും എന്ത് സംരക്ഷണമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്?
ജീവിതത്തിലെ താല്‍പ്പര്യങ്ങള്‍ പഴയതുപോലെ ആക്കാന്‍ നിങ്ങള്‍ക്കാവില്ല. ആരോഗ്യ പരിചരണത്തിന് ആവശ്യമായ ചെലവുകള്‍ കണക്കാക്കാന്‍ കഴിയും. ചെലവാക്കാനും സമ്പാദിക്കാനും നിക്ഷേപിക്കാനുമുള്ള ഒരു മാര്‍ഗ്ഗം ആവിഷ്‌ക്കരിക്കുക. അങ്ങനെ നിങ്ങളുടെ റിട്ടയര്‍മെന്റ് അസ്സറ്റ് മറ്റ് ചെലവുകള്‍ക്കായി കരുതുകയും ചെയ്യാം. നിങ്ങള്‍ക്കും കുടുംബത്തിനും ആവശ്യമായ ഏറ്റവും വിശ്വസ്തമായ സാമ്പത്തിക സുരക്ഷ നേടാനായി HDFC Life ലോഗ് ഓണ്‍ ചെയ്യുക.
ഇതൊരു പങ്കാളിത്ത പോസ്റ്റ് ആണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2020 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
നിങ്ങള്‍ 60 വയസില്‍ എത്തുമ്പോഴുള്ള മെഡിക്കല്‍ ചെലവുകള്‍ എങ്ങനെ കരുതാം?