HOME /NEWS /Money / PM-Kisan | പിഎം-കിസാൻ പദ്ധതിയുടെ 14-ാമത്തെ ഗഡുവിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

PM-Kisan | പിഎം-കിസാൻ പദ്ധതിയുടെ 14-ാമത്തെ ഗഡുവിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

PM-KISAN സ്കീമിന് കീഴിൽ അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കും

PM-KISAN സ്കീമിന് കീഴിൽ അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കും

PM-KISAN സ്കീമിന് കീഴിൽ അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കും

  • Share this:

    പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യോജനയുടെ 14-ാം ഗഡുവിനായി കർഷകർ കാത്തിരിക്കുകയാണ്. 2023 ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ 14-ാം ഗഡു വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. പിഎം-കിസാന്റെ അടുത്ത ഗഡുവിനായി കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ എങ്ങനെ നല്കണമെന്ന് നോക്കാം.

    PM-KISAN സ്കീമിന് കീഴിൽ അർഹരായ കർഷകർക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം ലഭിക്കും. ഇത് പ്രതിവർഷം 6,000 രൂപ വരെയാണ് ലഭിക്കുക. ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്-നവംബർ, ഡിസംബർ-മാർച്ച് എന്നിങ്ങനെ മൂന്ന് ഗഡുക്കളായാണ് ഓരോ വർഷവും ഈ പണം നൽകുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് ഫണ്ട് കൈമാറുന്നത്.

    14-ാം ഗഡുവിന് ഓൺലൈനായി അപേക്ഷിക്കാനുള്ള വിവിധ ഘട്ടങ്ങൾ നോക്കാം:

    • ഘട്ടം 1: www.pmkisan.gov.in എന്ന വെബ്സൈറ്റിൽ ‘Farmer’s Corner’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
    • ഘട്ടം 2: ‘New Farmer Registration’ ൽ ക്ലിക്ക് ചെയ്യുക, ആധാർ നമ്പർ നൽകി captchaയും പൂരിപ്പിക്കുക
    • ഘട്ടം 3: ആവശ്യമായ വിശദാംശങ്ങൾ നൽകി ‘Yes’ ക്ലിക്ക് ചെയ്യുക
    • ഘട്ടം 4: പിഎം-കിസാൻ അപേക്ഷാ ഫോറം 2023-ൽ ചോദിച്ച വിവരങ്ങൾ പൂരിപ്പിച്ച ശേഷം അത് സേവ് ചെയ്ത് ഭാവിയിലെ പരിശോധനകൾക്കായി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
    • രാജ്യത്ത് യോഗ്യരായ എട്ട് കോടിയിലധികം കർഷകർക്കായി ഫെബ്രുവരിയിൽ 16,800 കോടി രൂപയുടെ പിഎം-കിസാന്റെ 13-ാം ഗഡു നേരത്തെ അനുവദിച്ചിരുന്നു. ഇതോടെ ഗുണഭോക്താക്കൾക്ക് കൈമാറിയ ആകെ തുക 2.30 ലക്ഷം കോടി കടന്നു. 2022 ഒക്ടോബറിലാണ് 12-ാം ഗഡു വിതരണം ചെയ്തത്. പിന്നീട് നാല് മാസത്തിന് ശേഷമാണ് PM-KISAN-ന് കീഴിലുള്ള 13-ാം ഗഡുവിന്റെ പ്രഖ്യാപനം വന്നത്. 11-ാം ഗഡു 2022 മെയ് മാസത്തിൽ വിതരണം പൂർത്തിയാക്കിയിരുന്നു.

      ബെനിഫിഷ്യറി സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം?

      • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – pmkisan.gov.in
      • ഹോം പേജിലെ ‘Farmer’s Corner’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
      • അതിന് ശേഷം ‘Beneficiary Status’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
      • അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് അറിയാൻ https://pmkisan.gov.in/BeneficiaryStatus.aspx എന്ന ലിങ്ക് സന്ദർശിച്ചും പരിശോധിക്കാവുന്നതാണ്:

        • ഹോംപേജിൽ, നിങ്ങളുടെ ആധാർ നമ്പർ, പിഎം കിസാൻ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകുക.
        • വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, Get Data’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
        • നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് സ്ക്രീനിൽ കാണാൻ സാധിക്കും.

        പിഎം-കിസാൻ: ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?

        • ഘട്ടം 1: പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് www.pmkisan.gov.in സന്ദർശിക്കുക
        • ഘട്ടം 2: പേജിന്റെ വലത് കോണിലുള്ള ‘Beneficiary list’ ടാബിൽ ക്ലിക്ക് ചെയ്യുക
        • ഘട്ടം 3: നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിങ്ങനെയുള്ളവയെല്ലാം ഡ്രോപ്പ്-ഡൗണിൽ നിന്ന് തിരഞ്ഞെടുക്കുക
        • ഘട്ടം 4: ‘Get report’ ടാബിൽ ക്ലിക്ക് ചെയ്യുക
        • സ്‌ക്രീനിൽ ഗുണഭോക്തൃ പട്ടികയുടെ വിശദാംശങ്ങൾ കാണാനാകും. നിങ്ങൾക്ക് കൂടുതൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ 155261, 011-24300606 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലും വിളിക്കാവുന്നതാണ്.

    First published:

    Tags: Farmers, PM Kisan Samman Nidhi Yojana