Kerala Budget 2023: ഭൂമി രജിസ്ട്രേഷന് ചെലവേറും; ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

Last Updated:

വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് വാദം

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് വാദം.
വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കാന്‍ നടപടികളെടുക്കും. തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ളാറ്റ്, അപ്പാര്‍ട്ട്‌മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ച് ശതമാനമായി കുറച്ചിരുന്നു. നിലവിലുള്ള മുദ്രവിലനിരക്കുകള്‍ കണക്കിലെടുത്ത് അത് ഏഴ് ശതമാനമായി പുതുക്കി നിശ്ചയിച്ചു.
advertisement
ഒരു ആധാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്ക് നിലവിലുള്ള അധികമുദ്രവിലകള്‍ ഒഴിവാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2023: ഭൂമി രജിസ്ട്രേഷന് ചെലവേറും; ന്യായവില 20 ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement