advertisement

Gold price | രാവിലത്തെ ഇറക്കത്തിന് പിന്നാലെ കയറ്റം; സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

Last Updated:

രാവിലെ കുറഞ്ഞ നിരക്കിൽ രേഖപ്പെടുത്തിയ സ്വർണവില ഉച്ച കഴിഞ്ഞതും ഉയർന്നു

(Image: AI generated)
(Image: AI generated)
സ്വർണവിലയിൽ വീണ്ടും കഴിഞ്ഞ ദിവസത്തെ പ്രവണതയുടെ തനിയാവർത്തനം. രാവിലെ കുറഞ്ഞ നിരക്കിൽ രേഖപ്പെടുത്തിയ സ്വർണവില ഉച്ച കഴിഞ്ഞതും ഉയർന്നു. ഉച്ചയ്ക്ക് ശേഷം ഒരു പവൻ സ്വർണത്തിന് വില 1,12,880 രൂപയാണ്. രാവിലത്തെ നിരക്കിനേക്കാൾ 1600 രൂപയുടെ വർദ്ധനവ്.
ഒന്നും രണ്ടുമല്ല, മൂന്നു പ്രാവശ്യമാണ് ഇക്കഴിഞ്ഞ ദിവസം സ്വർണവില (gold price) മാറിമറിഞ്ഞത്. തൊട്ടു മുൻപത്തെ ദിവസത്തേക്കാളും 6000ത്തിലധികം രൂപയുടെ ഇടിവ് നേരിട്ട ശേഷം രാവിലെ വിപണി ഉണരുമ്പോൾ സ്വർണവില പവന് 1,11,120 രൂപയായിരുന്നു. ഉച്ചയോടെ പ്രതീക്ഷയ്ക്ക് വീണ്ടും വക നൽകി ഒരു പവന് 1,09,920 രൂപ എന്ന നിലയിലെത്തി. വൈകുന്നേരമായതും നേർവിപരീതമായി വിലകയറുകയാണ് ഉണ്ടായത്. രാവിലെ ആരംഭിച്ച വിലയേക്കാൾ 1200 രൂപ കൂടി പവന് 1,12,320 രൂപ എന്നായി. കഴിഞ്ഞ ദിവസത്തെപ്പോലെ വലിയ ഇടിവ് പറയാനില്ല എങ്കിലും, ഫെബ്രുവരി 3നും രാവിലെ സ്വർണവില കുറഞ്ഞു തന്നെയാണ് കാണപ്പെട്ടത്. 22കാരറ്റ് സ്വർണം ഒരു പവന് 1,11,280 രൂപയായിരുന്നു ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയും. 22 കാരറ്റ് സ്വർണമാണ് ഈ വിലയിൽ ലഭിക്കുക.
advertisement
സ്വർണവിലയിൽ സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ മാസമായിരുന്നു കഴിഞ്ഞു പോയത്. ഒന്നേകാൽ ലക്ഷം രൂപയും പിന്നിട്ട് ടാക്‌സും പണിക്കൂലിയും ഉൾപ്പെടാത്ത സ്വർണത്തിന് വില 1,31,160 രൂപയായിരുന്നു. ജനുവരി 29നാണ് ഈ നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ, ഇതിനു പിന്നാലെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്ന ദിവസങ്ങളായിരുന്നു പിന്നീടുണ്ടായത്.
Summary: Gold prices are once again following the previous day's trend. The price of gold, which was recorded at a low rate in the morning, rose again in the afternoon. After the afternoon, the price of one pavan of gold was Rs 1,12,880. An increase of Rs 1,600 over the morning rate. Although there was not a huge drop like the previous day, the price of gold was also seen to decrease on the morning of February 3. The gold price recorded this morning was Rs 1,11,280 per pound of 22-carat gold
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold price | രാവിലത്തെ ഇറക്കത്തിന് പിന്നാലെ കയറ്റം; സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement