തിരുവനന്തപുരം: പൂജാ ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന ലോട്ടറി വകുപ്പ് ആരംഭിച്ചു. തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ ഇന്നലെ മുതലാണ് വില്‍പ്പന തുടങ്ങിയത്. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21നാണ് നറുക്കെടുപ്പ്. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ആര്‍ ജയപ്രകാശിന് നല്‍കി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ലഭ്യമാണ്.
അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേര്‍ക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.
തിരുവോണം ബമ്പർ : സംസ്ഥാന സർക്കാരിന് 126 കോടി രൂപയുടെ വരുമാനം
തിരുവോണം ബമ്പർ ടിക്കറ്റ് വിൽപനയിലൂടെ ബമ്പറടിച്ചത് സംസ്ഥാന സർക്കാരിന്. 126 കോടി രൂപയുടെ വരുമാനമാണ് ബമ്പർ ടിക്കറ്റ് വിൽപനയിലൂടെ സർക്കാരിന് ഈ വർഷം ലഭിച്ചത്. കഴിഞ്ഞ വർഷം ഓണം ബമ്പർ വിൽപനയിലൂടെ 103 കോടി രൂപയുടെ വരുമാനം ലഭിച്ചു. ഇത്തവണ 54 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ മുഴുവൻ ടിക്കറ്റുകളും വിൽക്കാനായത് ലോട്ടറി വകുപ്പിന്റെ വൻ നേട്ടമാണ്.
Also Read-
12 കോടിയുടെ ഓണം ബമ്പർ ദുബായ്ക്കാരൻ സെയ്തലവിക്കല്ല , തൃപ്പൂണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവർ ജയപാലന് !
54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനമാണ് (28 % ജിഎസ്ടി കിഴിച്ച്) സർക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സർക്കാരിനു ലഭിച്ചു. 300 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം തിരുവോണം ബമ്പർ 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു. അച്ചടിപ്പിശകു കാരണം 20 ടിക്കറ്റുകൾ വിറ്റില്ല. ടിക്കറ്റ് വിൽപനയിലൂടെ 103 കോടി രൂപ മൊത്തം വരുമാനം കഴിഞ്ഞ വർഷം കിട്ടി. ഇതിൽ 23 കോടി രൂപയാണ് സർക്കാരിനു ലാഭമായി കിട്ടിയത്.
ഓണം ബമ്പർ ദുബായ്ക്കാരൻ സെയ്തലവിക്കല്ല, തൃപ്പൂണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവർ ജയപാലന് !
പന്ത്രണ്ട് കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാന വിജയിയുടെ കാര്യത്തിൽ വമ്പൻ ട്വിസ്റ്റ്. ഏറെ നേരത്തെ സസ്പെൻസിനൊടുവിൽ യഥാർത്ഥ വിജയിയെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്.
തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.
നേരത്തെ, കേരള സർക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പർ അടിച്ചത് തനിക്കാണെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി നേരത്തെ അവകാശപ്പെട്ടിരുന്നു. വയനാട് പനമരം സ്വദേശിയാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും ദുബായ് അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സെയ്തലവി അവകാശപ്പെട്ടിരുന്നു.
Also Read-
Thiruvonam Bumper BR 81| ബമ്പർ സല്യൂട്ട്! അഞ്ച് പൊലീസുകാർ ഒരുമിച്ചെടുത്ത ടിക്കറ്റിന് തിരുവോണ ബമ്പറിന്റെ രണ്ടാം സമ്മാനം
നാട്ടിലുള്ള സുഹൃത്ത് അഹമ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തതെന്നും ഇതിന് ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച് തന്നിരുന്നുവെന്നും സെയ്തലവി പറയുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നതെന്നും സെയ്തലവി പറഞ്ഞിരുന്നു.
ജയപാലന് കിട്ടും 7.39 കോടി
ബമ്പർ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക്, 12 കോടി രൂപയിൽ ഏജന്റ്സ് പ്രൈസും കമ്മീഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 1 കോടി രൂപ 6 പേർക്കും, മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ആകെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.