Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !
- Published by:Rajesh V
- news18-malayalam
Last Updated:
തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്.
കൊച്ചി: പന്ത്രണ്ട് കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാന വിജയിയുടെ കാര്യത്തിൽ വമ്പൻ ട്വിസ്റ്റ്. ഏറെ നേരത്തെ സസ്പെൻസിനൊടുവിൽ യഥാർത്ഥ വിജയിയെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. നേരത്തെ തനിക്കാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചതെന്ന അവകാശ വാദവുമായി ദുബായിലെ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്ത് വന്നിരുന്നു.
തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസിൽ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.
ട്വിസ്റ്റോട് ട്വിസ്റ്റ്
കേരള സർക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പർ അടിച്ചത് തനിക്കാണെന്ന് ദുബായിലെ ഹോട്ടൽ ജീവനക്കാരനായ സെയ്തലവി നേരത്തെ അവകാശപ്പെട്ടിരുന്നു. വയനാട് പനമരം സ്വദേശിയാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നും ദുബായ് അബൂഹയിലെ ഹോട്ടലിൽ പൊറോട്ട അടിക്കുന്ന സെയ്തലവി അവകാശപ്പെട്ടിരുന്നു.
advertisement
നാട്ടിലുള്ള സുഹൃത്ത് അഹമ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തതെന്നും ഇതിന് ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച് തന്നിരുന്നുവെന്നും സെയ്തലവി പറയുന്നു. മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നതെന്നും സെയ്തലവി പറഞ്ഞിരുന്നു.
advertisement
സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയുടെ തിരുവോണം ബമ്പറാണ് പ്രവാസിയായ വയനാട് സ്വദേശിക്കെന്ന വാർത്ത വന്നതോടെ തന്നെ, ടിക്കറ്റ് വിറ്റ തൃപ്പൂണിത്തുറ ഏജൻസി ഇതിന് സാധ്യതയില്ലെന്ന് അവകാശപ്പെട്ടിരുന്നു. തൃപ്പൂണിത്തുറയിലുള്ള ഏജൻസി വിറ്റ ടിക്കറ്റ് എങ്ങനെ വയനാട്ടിലെത്തി എന്നത് സംബന്ധിച്ചായിരുന്നു ആശയക്കുഴപ്പം. അതേസമയം, സെയ്തലവിയുടെ അവകാശ വാദം എങ്ങനെയുണ്ടായെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2021 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper | 12കോടി ദുബായ്ക്കാരൻ സെയ്തലവിക്കല്ല; തൃപ്പൂണിത്തുക്കാരൻ ഓട്ടോ ഡ്രൈവർ ജയപാലന് !


