Property Price | വീട് വാങ്ങാൻ പ്ലാനുണ്ടോ? വസ്തു വാങ്ങുന്നതിന് ഇനി ചെലവ് കൂടും; എന്തുകൊണ്ട്?

Last Updated:

സിമന്റ്, സ്റ്റീൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില വർധിച്ചത് ഇതിന് ഭാഗികമായി കാരണമായിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഏറ്റവും പുതിയ വ്യവസായിക റിപ്പോർട്ട് (industry report) അനുസരിച്ച് മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവയുൾപ്പെടെ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വില (residential property price) 3 ശതമാനം മുതൽ 7 ശതമാനം വരെ ഉയർന്നു (rise). സിമന്റ്, സ്റ്റീൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ (construction materials) വില വർധിച്ചത് ഇതിന് ഭാഗികമായി കാരണമായിട്ടുണ്ട്.
PropTiger.com-ന്റെ 'റിയൽ ഇൻസൈറ്റ് റെസിഡൻഷ്യൽ - ആനുവൽ റൗണ്ട്-അപ്പ്' റിപ്പോർട്ട് അനുസരിച്ച്, 2021ൽ ഭവന വിൽപ്പന 13 ശതമാനം വർധിച്ച് 2,05,936 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട്. മുൻ വർഷം ഇത് 1,82,639 യൂണിറ്റുകളായിരുന്നു. 2021 ന്റെ രണ്ടാം പകുതിയോടെ കോവിഡ് രണ്ടാം തരംഗത്തിന് (covid second wave) ശേഷം, ഭവന മേഖലയും മറ്റ് മേഖലകൾ പോലെ വീണ്ടെടുക്കൽ നടത്തി.
കഴിഞ്ഞ വർഷം, 2020ലെ മൊത്തത്തിലുള്ള വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ എട്ട് പ്രൈം ഹൗസിംഗ് മാർക്കറ്റുകളിലായി 2,05,936 ഹൗസിംഗ് യൂണിറ്റുകൾ വിറ്റഴിച്ച് 13 ശതമാനമായി വിൽപ്പന വർദ്ധിച്ചു.
advertisement
2021ൽ അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ ഭവന വിപണികൾ 7 ശതമാനം വീതമുള്ള വാർഷിക വില വർദ്ധനവോടെ പരമാവധി നേട്ടം കൈവരിച്ചു. കൂടാതെ, ബംഗളൂരുവിൽ 6 ശതമാനവും പൂനെയിൽ 3 ശതമാനവും മുംബൈയിൽ 4 ശതമാനവും വില ഉയർന്നു. അതേസമയം, ചെന്നൈ, ഡൽഹി എൻസിആർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിരക്ക് 5 ശതമാനം വർദ്ധിച്ചു.
മറുവശത്ത്, ചെന്നൈയിലെ വിൽപ്പന 10,452 യൂണിറ്റിൽ നിന്ന് 25 ശതമാനം ഉയർന്ന് 13,055 യൂണിറ്റിലെത്തി, അതേസമയം ഡൽഹി-എൻസിആറിലെ വിൽപ്പന 17,789 യൂണിറ്റിൽ നിന്ന് 1% വർധിച്ച് 17,907 യൂണിറ്റിലെത്തി. ഹൈദരാബാദിൽ വിൽപ്പന 36 ശതമാനം വർധിച്ച് 16,400 യൂണിറ്റിൽ നിന്ന് 22,239 യൂണിറ്റിലെത്തി, അതേസമയം കൊൽക്കത്ത 9,061 യൂണിറ്റിൽ നിന്ന് 9 ശതമാനം വർധിച്ച് 9,896 യൂണിറ്റായി ഉയർന്നു.
advertisement
മുംബൈയിലെ ഭവന വിൽപ്പന 54,237 യൂണിറ്റുകളിൽ നിന്ന് 8 ശതമാനം ഉയർന്ന് 58,556 യൂണിറ്റിലെത്തി, അതേസമയം പൂനെയിൽ 2021 ൽ വിൽപ്പന 9 ശതമാനം ഉയർന്ന് 39,086 യൂണിറ്റുകളിൽ നിന്ന് 42,425 യൂണിറ്റുകളായി.
''2022ൽ സർക്കാരിന്റെ നയപരമായ പിന്തുണയും ആർബിഐയുടെ കുറഞ്ഞ പലിശ നിരക്കും ഭവന വിപണിയിൽ മികച്ച സാധ്യതകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഡാർജിലിംഗിൽ 100 കോടിയുടെ പദ്ധതി ഉൾപ്പെടെ, ഈ പാദത്തിൽ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്'', ആക്സിസ് ഇകോർപ്പ് സിഇഒയും ഡയറക്ടറുമായ ആദിത്യ കുശ്വാഹ പറഞ്ഞു.
advertisement
Summary: Cost escalation in buying property in eight Indian cities goes like this. Mumbai, Delhi, Chennai, Kolkata and Bengaluru are among the major cities figured in the list. Accordingly, residential property price shot anything between three to seven percentage. Here is the lowdown
മലയാളം വാർത്തകൾ/ വാർത്ത/Money/
Property Price | വീട് വാങ്ങാൻ പ്ലാനുണ്ടോ? വസ്തു വാങ്ങുന്നതിന് ഇനി ചെലവ് കൂടും; എന്തുകൊണ്ട്?
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement