KSFE ഭദ്രതാ സ്മാർട്ട് ചിട്ടി നറുക്കെടുപ്പ്: 18 ലക്ഷം രൂപയുടെ ഇലക്ട്രിക് കാർ കൊച്ചി കാക്കനാട് സ്വദേശിക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
ലാഭത്തിന്റെ ഭാഗം ഇടപാടുകാർക്ക് തിരിച്ചുകൊടുക്കുന്ന നയത്തിന്റെ ഭാഗമായാണ് ഭദ്രതാ സ്‌മാർട്ട് ചിട്ടികൾ കെഎസ്എഫ്ഇ ആരംഭിച്ചത്
കോട്ടയം: കെഎസ്എഫ്ഇ ഭദ്രതാ സ്മാർട്ട് ചിട്ടികളുടെ നറുക്കെടുപ്പിൽ കൊച്ചി കാക്കനാട് യൂണിറ്റ് പരിധിയിലെ ബിനിൽ എ പി ഒന്നാം സ്ഥാനം നേടി. 18 ലക്ഷം രൂപയുടെ ഇലക്ട്രിക് കാർ ആയിരുന്നു ഒന്നാം സ്ഥാനം. കോട്ടയത്ത് നടന്ന നറുക്കെടുപ്പ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉത്‌ഘാടനം ചെയ്തു.
സമൂഹത്തിലെ സ്വകാര്യ പണമിടപാട് ചൂഷണം തടയാൻ KSFE യുടെ ഇടപെടൽ ഏറെ സഹായകമെന്ന് ധനമന്ത്രി വ്യക്തമാക്കി. KSFE ചെയർമാൻ കെ വരദരാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 758 കോടി രൂപ ലക്ഷ്യമിട്ട ചിട്ടി സമാഹരണം 763 കോടി രൂപാ പിന്നിടുകയും ചെയ്തുവെന്ന നേട്ടവും ഇത്തവണ ഉണ്ടായി.
എം ഡി വി പി സുബ്രഹ്മണ്യൻ, കൗൺസിലർ സിൻസി പാറേൽ, ജീവനക്കാരുടെ പ്രതിനിധികളായ എൻ എ മൻസൂർ, എസ് വിനോദ്, എസ് അരുൺ ബോസ്, എസ് മുരളികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
advertisement
ലാഭത്തിന്റെ ഭാഗം ഇടപാടുകാർക്ക് തിരിച്ചുകൊടുക്കുന്ന നയത്തിന്റെ ഭാഗമായാണ് ഭദ്രതാ സ്‌മാർട്ട് ചിട്ടികൾ കെഎസ്എഫ്ഇ ആരംഭിച്ചത്. പദ്ധതിയിൽ ചിട്ടി വരിക്കാർക്കായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് അല്ലെങ്കിൽ വില്ല ആയിരിക്കും. മേഖലാതലത്തിൽ 70 ഇലക്‌ട്രിക് കാറും 100 ഇലക്‌ട്രിക് സ്‌കൂട്ടറും ഉൾപ്പെടെ ആകെ 10.5 കോടി രൂപയുടെ സമ്മാനങ്ങൾ നൽകും.
ചിട്ടിയുടെ ആദ്യ ലേലത്തിനുശേഷം സലയുടെ പകുതിവരെ ചിട്ടി വായ്‌പ അനുവദിക്കും. വരിക്കാർക്ക് ഗൃഹോപകരണങ്ങൾ, ലാപ്‌ടോപ്പ്, ഇലക്‌ട്രോണിക്‌സ് സാധനങ്ങൾ എന്നിവ വാങ്ങാൻ വായ്‌പയ്‌ക്ക് പ്രത്യേക പലിശയിളവും അനുവദിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 21, 2022 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
KSFE ഭദ്രതാ സ്മാർട്ട് ചിട്ടി നറുക്കെടുപ്പ്: 18 ലക്ഷം രൂപയുടെ ഇലക്ട്രിക് കാർ കൊച്ചി കാക്കനാട് സ്വദേശിക്ക്










