Unlimited Leave | അൺലിമിറ്റഡ് ലീവ് വാ​ഗ്‍ദാനവുമായി ന്യൂസിലാൻഡ് കമ്പനി; ആവേശത്തിൽ ജീവനക്കാർ

Last Updated:

നീണ്ട അവധി എടുത്ത് ഒന്നു റിലാക്സ് ചെയ്തു വരാനും തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി സമയം കണ്ടെത്താനും ജീവനക്കാരെ സഹായിക്കുന്നതാണ് പുതിയ നയം

അൺലിമിറ്റഡ് ലീവ് (Unlimited Leave) നൽകുന്ന കമ്പനിയോ? അതൊന്നും നടക്കില്ല എന്നു പറയാൻ വരട്ടെ... ജീവനക്കാർക്കെല്ലാം ആശ്വാസമാകുന്ന അത്തരമൊരു ഓഫർ മുന്നോട്ടു വെച്ചിരിക്കുകയാണ് ന്യൂസിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി. ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കാനുള്ള നടപടി (high trust model) ആയിട്ടാണ് കമ്പനി ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. ഓക്ക്ലന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ഷൻസ്റ്റെപ്പ് (Actionstep) എന്ന കമ്പനിയാണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
കമ്പനിയുടെ പുതിയ നയം അനുസരിച്ച്, ജീവനക്കാർക്ക് ഒരു വർഷത്തിൽ ഒരു മാസം നീണ്ട അവധി എടുക്കാം. നീണ്ട അവധി എടുത്ത് ഒന്നു റിലാക്സ് ചെയ്തു വരാനും തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി സമയം കണ്ടെത്താനും ജീവനക്കാരെ സഹായിക്കുന്നതാണ് പുതിയ നയം. ''ആളുകൾക്ക് അവർക്കാവശ്യമായ അവധിയെടുക്കാനും പിന്നീട് തിരികെ വന്ന് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും പുതിയ നയം സഹായകരമാകുന്നു'', കമ്പനി അറിയിച്ചു.
advertisement
ഇതു സംബന്ധിച്ച് ആദ്യം പല സംശയങ്ങളും ഉയർന്നു വന്നിരുന്നു. 'എനിക്ക് മൂന്ന് മാസത്തെ അവധിയെടുക്കാമോ?' എന്നിങ്ങനെയുള്ള കുറച്ച് ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ ടീം ഒന്നിച്ചു പ്രവർത്തിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ജീവനക്കാരുടെ സംശയങ്ങളെല്ലാം നിവാരണം ചെയ്യുകയും ചെയ്തു", ആക്ഷൻസ്റ്റെപ്പിന്റെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് സ്റ്റീവി മെയ്ഹ്യൂ പറഞ്ഞു. ലോകമെമ്പാടുമുള്ള തങ്ങളുടെ എല്ലാ ഓഫീസുകളിലും വേണ്ട മിനിമം ജീവനക്കാരുടെ എണ്ണം സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഈ ലക്ഷ്യങ്ങൾ നേടാൻ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാനമായ ആശയങ്ങൾ പിന്തുടരാൻ മറ്റ് കമ്പനികളെയും മെയ്ഹ്യൂ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
advertisement
പല കമ്പനികളും ഇത്തരമൊരു മാതൃക ആസൂത്രണം ചെയ്‌തിരുന്നതായി പറയപ്പെടുന്നു. എന്നാൽ എല്ലാവർക്കും അവർക്കാവശ്യമായ സമയം അവധി ഉറപ്പാക്കാനാണ് തങ്ങളുടെ ശ്രമം എന്നും കമ്പനി അറിയിച്ചു.
അസുഖം, മരണം, പ്രസവം എന്നിവ ഉൾപ്പെടെ എല്ലാത്തരം ആവശ്യങ്ങൾക്കും ഈ മോഡൽ പ്രയോജനപ്പെടുത്താം എന്നും സ്റ്റീവി മെയ്ഹ്യൂ പറയുന്നു. കമ്പനിയുടെ കാഴ്ചപ്പാട് ജീവനക്കാർ സന്തുഷ്ടരും ആരോഗ്യമുള്ളവരുമാണെന്ന് ഉറപ്പുവരുത്തുക എന്നതാണ്. അതുവഴി അവർക്ക് അവരുടെ ജോലികളിൽ പരമാവധി ശോഭിക്കാൻ കഴിയുമെന്നും കമ്പനി വിശ്വസിക്കുന്നു.
ലിങ്ക്ഡിൻ (LinkedIn), നെറ്റ്ഫ്ളിക്സ് (Netflix) എന്നീ കമ്പനികളും മുൻപ് ഇത്തരമൊരു മാതൃക പരീക്ഷിച്ചിട്ടുണ്ട്. റോക്കറ്റ്‌വെർക്‌സ് എന്ന മറ്റൊരു ന്യൂസിലൻഡ് കമ്പനിയും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അൺലിമിറ്റഡ് വാർഷിക അവധിയും രോ​ഗാവധിയും വാഗ്ദാനം ചെയ്തിരുന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ ഈ മാതൃകാ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
കോവിഡ് സമയത്ത് യുണിലിവർ (Unilever) എന്ന മറ്റൊരു ന്യൂസിലാന്റ് കമ്പനിയും സമാനമായ ആശയം നടപ്പിലാക്കിയിരുന്നു.‌ ആഴ്ചയിൽ നാല് പ്രവൃത്തി ദിവസങ്ങൾ എന്ന രീതിയാണ് അവർ നടപ്പിലാക്കിയത്. ഇത് ഒരു ദിവസം കൂടുതൽ വിശ്രമിക്കാൻ ജീവനക്കാരെ അനുവദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Unlimited Leave | അൺലിമിറ്റഡ് ലീവ് വാ​ഗ്‍ദാനവുമായി ന്യൂസിലാൻഡ് കമ്പനി; ആവേശത്തിൽ ജീവനക്കാർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement