Petrol diesel prices|ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.42 യും ഡീസൽ ലിറ്ററിന് 95.38 രൂപയുമാണ് വില.
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.42 യും ഡീസൽ ലിറ്ററിന് 95.38 രൂപയുമാണ് വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയായാണ് വില. ഡീസൽ വില 96.19 രൂപയാണ്. സെപ്റ്റംബർ 5 ന് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യമെമ്പാടുമുള്ള മെട്രോ നഗരങ്ങളിൽ കുറഞ്ഞിരുന്നു.
ചെന്നൈയിൽ, പെട്രോൾ 99 രൂപയിൽ നിന്ന് കുറഞ്ഞ് 98.96/ലിറ്ററായി, ഡീസലിന് തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ലിറ്ററിന് 93.26 രൂപയാണ് വില. ഏഴ് ദിവസത്തേക്ക് സ്ഥിരത കൈവരിച്ചതിന് ശേഷം സെപ്റ്റംബർ 1 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത്. പെട്രോളിന്റെ വില 10 മുതൽ 15 പൈസ വരെ കുറഞ്ഞു, ഡീസൽ വില മാസത്തിലെ ആദ്യ ദിവസം 14 മുതൽ 15 പൈസ വരെ കുറഞ്ഞു.
advertisement
എണ്ണക്കമ്പനികൾ സ്വീകരിച്ച വിലനിർണ്ണയ ഫോർമുല പ്രകാരം, പെട്രോളിന്റെയും ഡീസലിന്റെയും നിരക്കുകൾ ദിവസേന അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും വേണം.
പ്രതിദിന അവലോകനവും വിലകളുടെ പുനഃപരിശോധനയും മുൻപത്തെ 15 ദിവസങ്ങളിലെ അന്താരാഷ്ട്ര വിപണിയിലെ ബെഞ്ച്മാർക്ക് ഇന്ധനത്തിന്റെ ശരാശരി വിലയും വിദേശനാണ്യ നിരക്കും അടിസ്ഥാനമാക്കിയുള്ളതാണ്.
രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിയാനാകും. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.
advertisement
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം ഉൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്കരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കുന്നു. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2021 9:12 AM IST


