Petrol Diesel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധന വില അറിയാം
- Published by:Sarath Mohanan
- news18-malayalam
Last Updated:
പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്.
ഇന്ത്യയിലെ ഇന്ധന വിലക്കയറ്റവുമായി ബന്ധപ്പെട്ട ആശങ്ക ഒരിക്കലും അവസാനിക്കുന്നില്ല. അസംസ്‌കൃത എണ്ണയെയാണോ അതോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളെയാണോ നമ്മൾ കുറ്റപ്പെടുത്തുന്നത്? പെട്രോൾ വില കുത്തനെ ഉയരുന്നതിന് ആരാണ് ഉത്തരവാദി? രാജ്യത്തെ പെട്രോൾ, ഡീസൽ വിലകൾ ഒരു മാസത്തിലേറെയായി മാറ്റമില്ലാതെ തുടരുമ്പോൾ, അവ ഇപ്പോഴും ഇന്ത്യൻ കുടുംബങ്ങളുടെ പോക്കറ്റിൽ ഭാരമാണ്. പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതിന് ശേഷം മെയ് 21 മുതൽ എണ്ണ കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ നിരക്ക് ഇപ്പോഴും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.
advertisement
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയ്ക്കും ഡീസൽ ലിറ്ററിന് 89.62 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ പെട്രോളിന്റെ ചില്ലറ വിൽപന വില ലിറ്ററിന് 111.35 രൂപയും ഡീസൽ വില ലിറ്ററിന് 97.28 രൂപയുമാണ്. കൊൽക്കത്തയിലും പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പെട്രോൾ നിരക്ക് ലിറ്ററിന് 106.03 രൂപയും ഡീസൽ വില ലിറ്ററിന് 92.7 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ നിരക്ക് 102.63 രൂപയും ഡീസൽ വില ലിറ്ററിന് 94.24 രൂപയുമാണ്.
advertisement
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളാണ് രാജ്യത്തുടനീളമുള്ള പെട്രോൾ, ഡീസൽ നിരക്കുകൾ പരിഷ്കരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വരുത്തിയ എല്ലാ മാറ്റങ്ങളും ദിവസവും രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും.
ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകൾ വിദേശ വിനിമയ നിരക്ക്, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ആഗോള പണപ്പെരുപ്പം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എല്ലാ നഗരങ്ങളിലും പെട്രോൾ, ഡീസൽ വില ഒരുപോലെയല്ല. സംസ്ഥാന നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി) തുടങ്ങിയ പ്രാദേശിക ഘടകങ്ങളാണ് ഇതിന് കാരണം.
advertisement
ഡൽഹി, ചെന്നൈ, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിൽ ജൂൺ 26-ന് പെട്രോൾ, ഡീസൽ വിലകൾ:
ഡൽഹി
പെട്രോൾ ലിറ്ററിന് 96.72 രൂപ
ഡീസൽ ലിറ്ററിന് 89.62 രൂപ
മുംബൈ
പെട്രോൾ ലിറ്ററിന് 111.35 രൂപ
ഡീസൽ ലിറ്ററിന് 97.28 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 106.03 രൂപ
ഡീസൽ ലിറ്ററിന് 92.76 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 102.63 രൂപ
ഡീസൽ ലിറ്ററിന് 94.24 രൂപ
ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 108.65 രൂപ
advertisement
ഡീസൽ ലിറ്ററിന് 93.90 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 109.66 രൂപ
ഡീസൽ ലിറ്ററിന് 97.82 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 101.94 രൂപ
ഡീസൽ ലിറ്ററിന് 87.89 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 96.01 രൂപ
ഡീസൽ ലിറ്ററിന് 83.94 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 96.57 രൂപ
ഡീസൽ ലിറ്ററിന് 89.76 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 96.63 രൂപ
ഡീസൽ ലിറ്ററിന് 92.38 രൂപ
തിരുവനന്തപുരം
advertisement
പെട്രോൾ ലിറ്ററിന് 107.71 രൂപ
ഡീസൽ: ലിറ്ററിന് 96.52 രൂപ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 27, 2022 10:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | മാറ്റമില്ലാതെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധന വില അറിയാം