advertisement

Fuel price | പെട്രോൾ, ഡീസൽ നിരക്കുകൾ; പ്രധാന നഗരങ്ങളിലെ വിലവിവരപ്പട്ടിക പരിശോധിക്കാം

Last Updated:

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസൽ നിരക്ക് 89.62 രൂപയുമാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
2023 ജൂലൈ 17-ന് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യവ്യാപകമായി സ്ഥിരമായി തുടരുന്നു. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസൽ നിരക്ക് 89.62 രൂപയുമാണ്.  മുംബൈയിൽ ജൂലൈ 16-ന് പെട്രോൾ വില 100 രൂപയ്ക്ക് മുകളിലായി. ഒരു ലിറ്ററിന് 106.31 രൂപയിലും ഡീസൽ ലിറ്ററിന് 94.27 രൂപയിലുമാണ് വ്യാപാരം തുടരുന്നത്. കൊൽക്കത്തയിൽ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയുമാണ്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.63 രൂപയിലും ഡീസൽ 94.24 രൂപയിലുമാണ് വിൽക്കുന്നത്.
സമാനമായി കേരളത്തിലെ ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും ഒരു ലിറ്റ‌ർ ഡീസലിന് 98.53 രൂപ നിരക്കിലും തുടരുന്നു. കൊച്ചി നഗരത്തിൽ പെട്രോളിന്റെ വില 107.72 രൂപയും ഡീസലിന്റെ വില 96.64 രൂപയുമാകുന്നു. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 107.95 രൂപയും ഡീസലിന്റെ നിരക്ക് 96.88 രൂപയിലും തുടരുന്നു.
സർക്കാർ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച് ഗാസിയാബാദിൽ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 96.44 രൂപയായി, ഡീസൽ ലിറ്ററിന് 13 പൈസ കുറഞ്ഞ് 89.62 രൂപയായി. ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ പെട്രോളിന് 12 പൈസ വർധിച്ച് 107.54 രൂപയിലും ഡീസൽ ലിറ്ററിന് 11 പൈസ വർധിച്ച് 94.32 രൂപയിലുമെത്തി. ഹരിയാനയിലെ ഗുരുഗ്രാമിൽ പെട്രോൾ ലിറ്ററിന് 19 പൈസ കുറഞ്ഞ് 96.99 രൂപയായി, എന്നാൽ ഡീസൽ 19 പൈസ കുറഞ്ഞ് 89.86 രൂപയ്ക്ക് വിൽക്കുന്നു.
advertisement
ഓരോ ദിവസത്തെയും പെട്രോൾ, ഡീസൽ നിരക്ക്, രാവിലെ 6 മണിക്ക് പ്രഖ്യാപിക്കും. എന്നിരുന്നാലും, മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം ഇവ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നു. ഇത് ദിവസേനയാണ് ചെയ്യുന്നത്, ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | പെട്രോൾ, ഡീസൽ നിരക്കുകൾ; പ്രധാന നഗരങ്ങളിലെ വിലവിവരപ്പട്ടിക പരിശോധിക്കാം
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement