Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; ഒരു ലിറ്റർ പെട്രോളിനും ഡീസലിനും എത്ര രൂപ കൊടുക്കണം ?

Last Updated:

2017 ജൂണിൽ ദിവസേനയുള്ള വില നിശ്ചയിക്കൽ നടപ്പിലാക്കിയതിന് ശേഷം ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവ് കൂടിയാണ് ഇത്.

ന്യൂഡൽഹി: ഫെബ്രുവരി 18 വെള്ളിയാഴ്ച രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol Diesel Price)  മാറ്റമില്ല. ഡൽഹിയിൽ, മറ്റ് മെട്രോകളെ അപേക്ഷിച്ച് ഇന്ധനത്തിന് താരതമ്യേന വില കുറവാണ്, കാരണം പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പെട്രോളിന്റെ വാറ്റ് നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
നേരത്തെ, ഉത്തർപ്രദേശിലെയും ഹരിയാനയിലെയും എൻസിആർ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ പെട്രോൾ വില കൂടുതലായിരുന്നു, കേന്ദ്രം ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാരുകൾ വാറ്റ് കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.
ദീപാവലിയുടെ തലേദിവസം കേന്ദ്രസർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി. സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.
advertisement
പിന്നാലെ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബും രാജസ്ഥാനും പെട്രോൾ വിലയിൽ ഏറ്റവും വലിയ കുറവ് പ്രഖ്യാപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പങ്കിട്ട വില പട്ടിക പ്രകാരം എക്‌സൈസ് തീരുവയും വാറ്റ് വെട്ടിക്കുറച്ചതിന്റെ ഫലമായി പഞ്ചാബിൽ പെട്രോൾ വില ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പെട്രോളിന് 11.02 രൂപയും ഡീസലിന് 6.77 രൂപയുമാണ് വാറ്റ് കുറച്ചത്. ലഡാക്കിൽ ഡീസൽ ലിറ്ററിന് 9.52 രൂപ കുറഞ്ഞതോടെ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തി. എക്സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയ്ക്ക് മുകളിൽ വാറ്റ് വെട്ടിക്കുറച്ചതാണ് ഇതിന് കാരണം.
advertisement
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 94.14 രൂപയ്ക്കും വാങ്ങാം. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 101.40 രൂപയാണ് വില. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 91.43 രൂപയായിരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഡീസലിന് 101.56 രൂപയുമാണ്. ഭോപ്പാലിൽ 107.23 രൂപയ്ക്ക് പെട്രോൾ വാങ്ങാം, അതായത് 6.27 രൂപയാണ് കുറഞ്ഞത്. ഡീസലിന് ലിറ്ററിന് 90.87 രൂപയാണ്.
advertisement
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ ഇങ്ങനെ-
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 95.41 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
advertisement
5. ഭോപ്പാൽ
പെട്രോൾ ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ - ലിറ്ററിന് 94.58 രൂപ
ഡീസൽ ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
advertisement
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price| മാറ്റമില്ലാതെ ഇന്ധനവില; ഒരു ലിറ്റർ പെട്രോളിനും ഡീസലിനും എത്ര രൂപ കൊടുക്കണം ?
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement