ഓണം ബമ്പർ സൂപ്പർ ഹിറ്റ്; പൂജാ ബമ്പർ സമ്മാനത്തുക 10 കോടിയായി ഉയർത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
പൂജ ബമ്പർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വിൽപ്പന ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്
തിരുവനന്തപുരം : ഓണം ബമ്പർ സൂപ്പർ ഹിറ്റായതിന് പിന്നാലെ പൂജാ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജാ ബമ്പറിന്റെ പ്രകാശനവും നടന്നു. പൂജ ബമ്പറിന്റെ വിൽപ്പന ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്.
സമ്മനത്തുക 25 കോടിയായി ഉയർത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വർദ്ധിപ്പിക്കുമെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
advertisement
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2022 10:01 AM IST