ഇന്റർഫേസ് /വാർത്ത /Money / RBI Monetary Policy 2023 | എന്താണ് മോണിറ്ററി പോളിസി? റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വ്യത്യാസമെന്ത്?

RBI Monetary Policy 2023 | എന്താണ് മോണിറ്ററി പോളിസി? റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വ്യത്യാസമെന്ത്?

 റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിച്ചെന്ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷം ആർബിഐ അറിയിച്ചു

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിച്ചെന്ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷം ആർബിഐ അറിയിച്ചു

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിച്ചെന്ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷം ആർബിഐ അറിയിച്ചു

  • Share this:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്നു ചേർന്നു. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിച്ചെന്ന് യോഗത്തിനു ശേഷം ആർബിഐ അറിയിച്ചു. ഈ സാഹചര്യത്തിൽ ആർബിഐയുമായും മോണിറ്ററി പോളിസിയുമായും ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

എന്താണ് മോണിറ്ററി പോളിസി? സാമ്പത്തിക വളർച്ചക്കാവശ്യമായ നയങ്ങൾ രൂപീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു നയസമീപനമാണ് ആർബിഐയുടെ മോണിറ്ററി പോളിസി. സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം മനസിൽ കണ്ടുകൊണ്ടും അതിൽ സ്ഥിരത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ആർ‌ബി‌ഐ മോണിറ്ററി പോളിസി രൂപീകരിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും സെൻട്രൽ ബാങ്കിന്റെയും നിർണായ യോ​ഗങ്ങളിലൊന്നാണ് മോണിറ്ററി പോളിസി അവലോകന യോ​ഗങ്ങൾ. വാണിജ്യ ബാങ്കുകൾക്കും വ്യക്തിഗത ഉപയോക്താക്കൾക്കും വിതരണം ചെയ്യേണ്ട പണം എങ്ങനെയാകണം എന്നു തീരുമാനിക്കുന്നത് ഇത്തരം മോണിറ്ററി പോളിസി യോ​ഗങ്ങളാണ്.

എന്താണ് റിപ്പോ റേറ്റ്? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ കാർ ലോണിനോ ഹോം ലോണിനോ പലിശ ഈടാക്കുന്നതിനു സമാനമാണിത്. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. റിപ്പോ നിരക്ക് ഉയർന്നാൽ ഹോം ലോണുകളുടെയും വ്യക്തിഗത വായ്പകളുടെയും പലിശ നിരക്കുകൾ ഉയരാനും കാരണമാകും. ഉയർന്ന റിപ്പോ നിരക്ക് ഉപഭോക്താക്കൾക്ക് വായ്പകൾ ചെലവേറിയതാക്കി മാറ്റുന്നു.

Also Read-RBI Monetary Policy 2023| റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി; ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും

എന്താണ് റിവേഴ്സ് റിപ്പോ റേറ്റ്? ‌ എന്താണോ റിപ്പോ നിരക്ക്, അതിനു നേർ വിപരീതമാണിത്. വാണിജ്യ ബാങ്കുകളുടെ പക്കലുള്ള അധിക പണം സൂക്ഷിക്കുന്നതിന് ആർബിഐ നൽകുന്ന പലിശയാണിത്. പണമൊഴുക്ക് നിയന്ത്രിക്കാൻ ആർബിഐ ഈ മാർ​ഗം ഉപയോഗപ്പെടുത്തുന്നു. നിലവിലെ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്.

എന്തുകൊണ്ടാണ് റിപ്പോ നിരക്ക് സാധാരണയായി റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ ഉയർന്നു കാണുന്നത്? ആർബിഐക്ക് ചെലവിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നതിന്, റിപ്പോ നിരക്ക് റിവേഴ്സ് റിപ്പോ നിരക്കിനേക്കാൾ കൂടുതലായിരിക്കണം. അതിനാലാണ് സേവിങ്ങിങ്ങ്സിന് നൽകുന്ന പലിശനിരക്കിനേക്കാൾ കൂടുതൽ പലിശ ബാങ്കുകൾക്കു നൽകുന്ന വായ്പകളിൽ നിന്ന് ആർബിഐ ഈടാക്കുന്നത്.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിലെ മാറ്റം നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ ബാങ്കിംഗ് മേഖലയിലും സമ്പദ്‌വ്യവസ്ഥയിലുടനീളവും ചില മാറ്റങ്ങളുണ്ടാക്കും. ഉദാഹരണത്തിന്, ആർബിഐ റിപ്പോ നിരക്ക് കുറയ്ക്കുകയാണെങ്കിൽ ബാങ്കുകൾ ബിസിനസ് ലോൺ, കാർ ലോൺ, ഭവന വായ്പകൾ എന്നിവയുടെ പലിശനിരക്ക് കുറയ്ക്കും. ഇത് സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ബാങ്കുകൾ സേവിംഗ്സ് പലിശനിരക്ക് കുറയ്ക്കും. ഇത് ആളുകളെ കൂടുതൽ പണം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കാരണം ബാങ്കുകളിൽ നിക്ഷേപത്തിന് പലിശ നിരക്ക് കുറവായതു കൊണ്ട് തന്നെ ആളുകൾ ബാങ്കിൽ പണം നിക്ഷേപിക്കാൻ മടിയ്ക്കും.

അതേ സമയം റിവേഴ്സ് റിപ്പോ നിരക്ക് ഇതിന് വിപരീതമാണ്. ബാങ്കുകളുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കുന്നതിനായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഇത് കൂടുതൽ പണം ചെലവാക്കുന്നതിനുപകരം ബാങ്കിൽ നിക്ഷേപിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. അതുവഴി പണപ്പെരുപ്പം നിയന്ത്രിക്കാനും സാധിക്കും.

First published:

Tags: Monetary Policy, Rbi, Repo Rate