RBI Monetary Policy 2023| റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി; ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും
- Published by:Naseeba TC
- news18-malayalam
Last Updated:
ഇത് ആറാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കൂട്ടുന്നത്
ന്യൂഡൽഹി: ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പ നിരക്ക് കൂട്ടി ആർബിഐ. ഇതോടെ ബാങ്ക് പലിശ നിരക്കുകൾ വീണ്ടും കൂടും.0.25 ശതമാനമാണ് ആർബിഐ റിപ്പോ നിരക്ക് കൂട്ടിയത്. ഇതോടെ നേരത്തെ 6.25 ശതമാനമായിരുന്നു റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയരും.
ആർബിഐ റിപ്പോ നിരക്ക് കൂട്ടുന്ന സാഹചര്യത്തിൽ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്കും ഉയരും. വിവിധ വായ്പകളുടെ മാസ അടവ് തുകയും കൂടും. മൂന്ന് ദിവസത്തെ ആർ ബി ഐയുടെ പണനയ സമിതി യോഗത്തിന് ശേഷമാണ് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് നിരക്ക് വർധന പ്രഖ്യാപിച്ചത്.
ഇത് ആറാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് കൂട്ടുന്നത്. നാണ്യപെരുപ്പം പിടിച്ച് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
advertisement
ആഗോളതലത്തിൽ അസ്ഥിരത നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. എങ്കിലും ജാഗ്രത തുടരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 08, 2023 11:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
RBI Monetary Policy 2023| റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി; ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും