കാറില്‍ മാത്രമല്ല; കറികളിലും കേമൻ! സുസുക്കി മോട്ടോഴ്‌സിന്റെ ഇന്ത്യൻ കറി ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വൻ ഡിമാൻഡ്
- Published by:Rajesh V
- news18-malayalam
Last Updated:
കഴിഞ്ഞ വർഷം ജൂൺ മുതലാണ് സുസുക്കി ഓൺലൈനായി ഇന്ത്യൻ വെജിറ്റേറിയൻ കറികൾ വിൽക്കാൻ തുടങ്ങിയത്
വാഹന നിർമാണ രംഗത്തെ പ്രമുഖരായ ജപ്പാനിലെ സുസുക്കി മോട്ടോഴ്‌സ് ഇപ്പോൾ മറ്റൊരു മേഖലയിൽ കൂടി ശ്രദ്ധ നേടുന്നു. അവരുടെ വൈവിധ്യമാർന്ന ഇന്ത്യൻ കറി ഉൽപ്പന്നങ്ങൾക്ക് ജപ്പാനിൽ ആവശ്യക്കാർ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൊഴിൽക്ഷാമം നേരിടുന്ന വാഹന വ്യവസായത്തിൽ ഇന്ത്യൻ ജീവനക്കാരെ നിലനിർത്തുന്നതിനായി സ്റ്റാഫ് കാന്റീനുകളിൽ അവതരിപ്പിച്ച ഈ വിഭവങ്ങൾ ഇപ്പോൾ പാക്കറ്റുകളിലാക്കി വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ്. ജാപ്പനീസ് ഉപഭോക്താക്കൾക്കിടയിൽ ഇത് വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം ജൂൺ മുതലാണ് സുസുക്കി ഓൺലൈനായി ഇന്ത്യൻ വെജിറ്റേറിയൻ കറികൾ വിൽക്കാൻ തുടങ്ങിയത്. ഗ്രീൻ വെജിറ്റബിൾ മൂംഗ് ദാൽ, ബ്രൗൺ ചന മസാല, റാഡിഷ് സാമ്പാർ, ടൊമാറ്റോ ലെന്റിൽ ദാൽ എന്നിങ്ങനെ നാല് ഫ്ലേവറുകളിലാണ് ഇവ ലഭിക്കുന്നത്. ഒരു പാക്കറ്റ് കറിക്ക് 918 യെൻ (ഏകദേശം 500 രൂപയിലധികം) ആണ് വില. ഓരോ പാക്കറ്റിലും സുസുക്കിയുടെ പ്രശസ്തമായ ജിംനി അല്ലെങ്കിൽ സ്വിഫ്റ്റ് കാറുകളുടെ ചിത്രങ്ങൾ നൽകിയിട്ടുണ്ട്.
ഒക്ടോബറിൽ പുറത്തിറക്കിയ പംപ്കിൻ സാമ്പാർ ഉൾപ്പെടെ ഫെബ്രുവരി അവസാനം വരെ ഏകദേശം 1.24 ലക്ഷം പാക്കറ്റുകൾ വിറ്റുപോയി. ഓൺലൈൻ സ്റ്റോറുകൾക്ക് പുറമെ ജപ്പാനിലെ വലിയ ഓട്ടോ ഷോകളിലും സുസുക്കി മ്യൂസിയത്തിലും ഇവ ലഭ്യമാണ്.
advertisement
തുടക്കം ജീവനക്കാർക്ക് വേണ്ടി
ഇന്ത്യൻ വിപണിയിൽ 40 വർഷത്തിലേറെയായി സാന്നിധ്യമുള്ള സുസുക്കിയുടെ ഉപകമ്പനിയായ മാരുതി സുസുക്കിക്ക് ഇന്ത്യയിൽ 40 ശതമാനത്തോളം വിപണി വിഹിതമുണ്ട്. 2010 മുതൽ ജപ്പാനിലെ ആസ്ഥാനത്തുള്ള കഫറ്റീരിയകളിൽ ഇന്ത്യൻ ജീവനക്കാർക്കായി അഞ്ച് തരം ഇന്ത്യൻ വിഭവങ്ങൾ സുസുക്കി നൽകിത്തുടങ്ങിയിരുന്നു. നേരിട്ട് ഇന്ത്യയിൽ നിന്ന് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തുടങ്ങിയതോടെ വിഭവങ്ങളിൽ കൂടുതൽ വൈവിധ്യം വേണമെന്ന ആവശ്യം ഉയർന്നു.

advertisement
രുചിയിലെ കൃത്യത
കാന്റീനുകളിൽ ലഭിക്കുന്ന കറികളുടെ രുചിയിൽ വ്യത്യാസമുണ്ടാകുന്നു എന്ന പരാതി പരിഹരിക്കാൻ സുസുക്കി പ്രാദേശിക ഭക്ഷ്യ ഉൽപ്പാദകരായ 'ടോറിസനുമായി' കൈകോർത്തു. അവർ വികസിപ്പിച്ചെടുത്ത കൃത്യമായ റെസിപ്പികൾ ജീവനക്കാർക്ക് നാടൻ രുചി നൽകി. സുസുക്കിയുടെ ഈ വിജയം കണ്ട് ടോറിസൻ ഇപ്പോൾ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ്, യമഹ മോട്ടോർ തുടങ്ങിയ കമ്പനികൾക്കും ഇത്തരം മീൽ കിറ്റുകൾ നൽകുന്നുണ്ട്.
ജപ്പാനിലെ കുറഞ്ഞുവരുന്ന തൊഴിൽ ശക്തിയെ മറികടക്കാൻ വിദേശ ജീവനക്കാരെ ആകർഷിക്കേണ്ടത് അത്യാവശ്യമാണ്. "ഇന്ത്യൻ ജീവനക്കാർക്ക് മാത്രമല്ല, എല്ലാ വിദേശ സ്റ്റാഫുകൾക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ജപ്പാനിൽ അത്യന്താപേക്ഷിതമാണ്," സുസുക്കി പി ആർ ഡിപ്പാർട്ട്‌മെന്റ് മാനേജർ മക്കോട്ടോ ഒകിറ്റ്‌സു പറഞ്ഞു.
advertisement
Summary: Japanese automaker Suzuki Motor has turned its staff canteen’s Indian vegetarian curries into a successful retail business. Originally created to help retain Indian engineers and workers in Japan, the packaged curries—featuring iconic cars like the Jimny on the cover—have sold over 124,000 units since June 2023. By partnering with food producer Torizen to ensure authentic flavors like Chana Masala and Sambar, Suzuki has found a unique way to bridge cultural gaps and appeal to both its diverse workforce and Japanese consumers.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 02, 2026 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കാറില്‍ മാത്രമല്ല; കറികളിലും കേമൻ! സുസുക്കി മോട്ടോഴ്‌സിന്റെ ഇന്ത്യൻ കറി ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വൻ ഡിമാൻഡ്






