• HOME
  • »
  • NEWS
  • »
  • money
  • »
  • BSNL | ഉപയോക്താക്കള്‍ക്ക് VIP നമ്പര്‍ വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?

BSNL | ഉപയോക്താക്കള്‍ക്ക് VIP നമ്പര്‍ വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍; രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ?

ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം മൊബൈല്‍ നമ്പറുകള്‍ നേടാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്.

  • Share this:
    ഇന്ന് ഒരു വ്യക്തിയുമായി ബന്ധപ്പെടാന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്ന പ്രധാന മാർഗമാണ് ഫോണ്‍ നമ്പറുകള്‍ (phone numbers). ഇത് സമൂഹത്തില്‍ ഒരു വ്യക്തിയുടെ ഐഡന്റിറ്റി തന്നെയായി മാറുന്നു. ബിഎസ്എന്‍എല്‍ (bsnl) ഉപയോക്താക്കള്‍ക്ക് പ്രീമിയം മൊബൈല്‍ നമ്പറുകള്‍ നേടാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. അവ ചില പ്രത്യേകതകൾ ഉള്ളതും ഓര്‍മ്മിക്കാന്‍ എളുപ്പവുമുള്ള നമ്പറുകളാണ്.

    ഇന്ത്യയിലെ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ ലഭ്യമാണ്. ഈ വിഐപി അല്ലെങ്കില്‍ ഫാന്‍സി നമ്പറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ സ്വയം രജിസ്റ്റര്‍ (register) ചെയ്യുകയും തുടര്‍ന്ന് ഇ-ലേലത്തില്‍ (e-auction) ഏര്‍പ്പെടുകയും വേണം. ഉപഭോക്താക്കള്‍ക്ക് ഏത് കോമ്പിനേഷനാണ് ലേലം വിളിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാം.

    ഈ പ്രീമിയം നമ്പരുകള്‍ക്കായി ബിഎസ്എന്‍എല്‍ ലേലം നടത്തുന്നത് അവയുടെ ഡിമാന്‍ഡ് കൂടുതലായതിനാലാണ്. അതിനാല്‍, നിങ്ങള്‍ ഒരു വാനിറ്റി നമ്പറും നിങ്ങളുടെ നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രത്യേക ഐഡന്റിറ്റിയും ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെ സ്വയം രജിസ്റ്റര്‍ ചെയ്യണമെന്നും ഇ-ലേലത്തില്‍ എങ്ങനെ ലേലം വിളിക്കണമെന്നും അറിഞ്ഞിരിക്കണം.

    1. ഔദ്യോഗിക വെബ്‌സൈറ്റ് ആയ eauction.bnsl.co.in. സന്ദര്‍ശിക്കുക

    2. മുകളിലെ ബാറില്‍, ലോഗിന്‍/രജിസ്റ്റര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

    3. നിങ്ങളുടെ നിലവിലുള്ള മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കുക. ഇത് പോസ്റ്റ് ചെയ്താല്‍, സമര്‍പ്പിച്ച ഇ-മെയില്‍ ഐഡിയില്‍ ലോഗിന്‍ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍ പങ്കുവെയ്ക്കും.

    4. ബിഎസ്എന്‍എല്‍ നിങ്ങള്‍ക്ക് അയച്ച ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കി ലോഗിന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

    5. ലിസ്റ്റില്‍ ലഭ്യമായ ഫാന്‍സി നമ്പറുകളില്‍ നിന്ന് ആവശ്യമായ നമ്പര്‍ തിരഞ്ഞെടുക്കുക.

    6. 'Continue to Cart' എന്നതില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക (രജിസ്ട്രേഷൻ ഫീസ് റീഫണ്ടബിള്‍ ആണ്)

    7. ലേലം ആരംഭിച്ചു കഴിഞ്ഞാല്‍, ഏറ്റവും കുറഞ്ഞ ബിഡ്ഡിംഗ് തുക നല്‍കുക.

    8. ബിഎസ്എന്‍എല്‍ ഓരോ ഫാന്‍സി നമ്പറിനുമുള്ള ലേലക്കാരുടെ പട്ടികയില്‍ നിന്ന് ആകെ മൂന്ന് ഉപയോക്താക്കളെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ബാക്കിയുള്ളവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ ഫീസ് 10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കും.

    9. തിരഞ്ഞെടുത്ത മൂന്ന് ലേലക്കാരെ എച്ച്1, എച്ച്2, എച്ച്3 എന്നിങ്ങനെ അവരുടെ ബിഡ്ഡിംഗ് തുക അനുസരിച്ച് തരംതിരിക്കും. ഏറ്റവും കൂടുതല്‍ ലേലം ചെയ്യുന്നയാള്‍ വാനിറ്റി നമ്പര്‍ എടുത്തില്ലെങ്കില്‍ ലേലം ചെയ്യുന്ന അടുത്തയാള്‍ക്ക് അത് ലഭിക്കും.

    10. ലേലക്കാരന് നമ്പര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നമ്പര്‍ സജീവമാകും.

    ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ (Fixed-line Broadband Services) ആരംഭിച്ച് രണ്ടു വർഷം പിന്നിടുമ്പോൾ, 20 വർഷത്തെ പാരമ്പര്യമുള്ള ബിഎസ്എൻഎലിനെ (BSNL) പിന്തള്ളി റിലയൻസ് ജിയോ (Reliance Jio) ഈ വിഭാഗത്തിലെ മികച്ച സേവന ദാതാവായി ജനുവരിയിൽ മാറിയിരുന്നു.
    Published by:Sarath Mohanan
    First published: