• HOME
 • »
 • NEWS
 • »
 • money
 • »
 • നിങ്ങൾ Paytm-ൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ?

നിങ്ങൾ Paytm-ൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോ?

നിങ്ങളുടെ Paytm വാലറ്റിൽ നിന്ന് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഇതാ

 • Share this:
  Paytm വാലറ്റിന്റെ കാര്യക്ഷമതയുടെ കാര്യത്തിൽ സംശയമില്ല. നിങ്ങളുടെ വാലറ്റ് ബാലൻസ് 12 ദശലക്ഷത്തിലധികം ഷോപ്പുകളിലും വാലറ്റിൽ നിന്ന് മറ്റ് ഉപയോക്താക്കൾക്ക് പണം കൈമാറുന്നതിനും നേരിട്ടുള്ള ഇന്റർ-ബാങ്ക് മണി ട്രാൻസ്ഫറുകൾക്കും Paytm UPI ഉപയോഗിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ Paytm വാലറ്റ് ഉണ്ടായിരിക്കുക എന്നത് അഭിവാജ്യഘടകമായി മാറിയിരിക്കുന്നു.

  നിങ്ങളുടെ മൊബൈലും ഡിടിഎച്ചും റീചാർജ് ചെയ്യാൻ മാത്രമല്ല ക്രെഡിറ്റ് കാർഡ്, ഗ്യാസ് സിലിണ്ടർ ബില്ലുകൾ അടയ്ക്കാനും Paytm വാലറ്റ് ഉപയോഗിക്കാം. ഇൻഷുറൻസ് പ്രീമിയങ്ങൾ, വീട്ടുവാടക, ഫാസ്റ്റ് ടാഗ് റീചാർജ് എന്നിവ കൂടാതെ നിങ്ങളുടെ വാലറ്റ് ഉപയോഗിച്ച് ഫുഡ് കാർഡുകളും ഗിഫ്റ്റ് വൗച്ചറുകളും വാങ്ങാം. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ എല്ലാ ബില്ലുകൾക്കും റീചാർജുകൾക്കുമുള്ള വൺ പോയിന്റ് സ്റ്റോപ്പാണ് Paytm വാലറ്റ്. അതിനാൽ ഇത് എപ്പോഴും ടോപ്പ് അപ്പ് ചെയ്ത് സൂക്ഷിക്കുന്നത് നല്ലതാണ്.

  സ്വീകർത്താവ് Paytm ഉപയോക്താവല്ലെങ്കിൽപ്പോലും, വാലറ്റിൽ നിന്ന് നിങ്ങളുടെയോ മറ്റൊരാളുടേയോ ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോക്താക്കളെ Paytm അനുവദിക്കുന്നത് അതിന്റെ ആകർഷണം കൂട്ടുന്നു. അതും നിങ്ങൾക്ക് അധിക ചെലവുകളൊന്നുമില്ലാതെ! ഇത് വളരെ നല്ല കാര്യമായി തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വാലറ്റിൽ നിന്ന് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം എങ്ങനെ ട്രാൻസ്ഫർ ചെയ്യാമെന്ന് നോക്കാം.

  എങ്ങനെ കൈമാറ്റം ചെയ്യാം -

  ശരി, നമുക്ക് തുടങ്ങാം. നിങ്ങൾക്ക് ഒരു സാമ്പത്തിക അടിയന്തരാവസ്ഥയുണ്ടായി ഉടൻ തന്നെ ലിക്വിഡ് പണം ആവശ്യമാണെന്ന് കരുതുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് പണം നൽകുന്ന വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ. വാലറ്റിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ, ഇതുപോലുള്ള സാഹചര്യങ്ങളിൽ അത് വലിയ ആശ്വാസമാകും.
  നിങ്ങളുടെ വാലറ്റിൽ നിന്ന് ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാൻ ഇനിപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക.

  ഘട്ടം 1 - നിങ്ങളുടെ മൊബൈലിൽ Paytm ആപ്പ് തുറന്ന് 'എന്റെ Paytm' വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്ത് 'Paytm വാലറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക.

  ഘട്ടം 2 - അടുത്തതായി 'പണമടയ്ക്കുക', 'ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുക', 'ഒരു സമ്മാന വൗച്ചർ അയയ്ക്കുക', 'ഓട്ടോമാറ്റിക് ആഡ് മണി' എന്നിങ്ങനെയുള്ള വ്യത്യസ്ത ഓപ്ഷനുകൾ തുറക്കും. 'ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുക' ഓപ്ഷൻ തിരഞ്ഞെടുക്കുക.

  ഘട്ടം 3 - നിങ്ങൾ ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന തുക ചേർക്കുക - ഇത് 20 രൂപ മുതൽ 25,000 രൂപ വരെയാകാം, ശേഷം പണം ട്രാൻസ്ഫർ ചെയ്യേണ്ട ബാങ്ക് വിശദാംശങ്ങൾ ചേർക്കുക.

  കൈമാറ്റം ചെയ്യാവുന്ന ആകെ തുക ഉപയോക്താവിന്റെ കെവൈസി (നിങ്ങളുടെ ഉപഭോക്താവിനെ അറിയുക) നിലയെ ആശ്രയിച്ചിരിക്കുന്നു. പൂർണ്ണമായ കെവൈസി ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് അനുവദനീയമായ പരമാവധി തുക ട്രാൻസ്ഫർ ചെയ്യാം. ഭാഗിക കെവൈസി അല്ലെങ്കിൽ അടിസ്ഥാന വിവരങ്ങൾ മാത്രമുള്ള കെവൈസി നിങ്ങളുടെ ബാങ്കിലേക്ക് 25,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കില്ല. കെവൈസി ഇല്ലാതെ അല്ലെങ്കിൽ കാലഹരണപ്പെട്ട കെവൈസി ആണെങ്കിൽ നിങ്ങളുടെ വാലറ്റിലേക്ക് പണമൊന്നും ചേർക്കാൻ കഴിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ഒരു പുതിയ അക്കൗണ്ട് ചേർക്കുമ്പോൾ, നിങ്ങൾ അക്കൗണ്ട് നമ്പർ, ഐഎഫ്എസ്സി, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ നൽകേണ്ടി വരുമെന്ന കാര്യം ഓർക്കുക. ഈ പ്രോസസ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അടുത്ത തവണ നിങ്ങളുടെ സേവ് ചെയ്ത അക്കൗണ്ടുകളിൽ നിന്ന് ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം.

  ഘട്ടം 4 - ഈ മുഴുവൻ പ്രോസസിനും മറ്റൊരു മാർഗമുണ്ട്. ‘പണമടയ്ക്കുക’ വിഭാഗത്തിൽ, നിങ്ങൾക്ക് QR കോഡ് സ്കാനർ തുറന്ന് സ്വീകർത്താവിന്റെ UPI QR കോഡ് സ്കാൻ ചെയ്യാം. ഈ സാഹചര്യത്തിൽ, നിങ്ങൾ പേയ്മെന്റ് നടത്തുമ്പോൾ, നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നും നിങ്ങളുടെ Paytm വാലറ്റിൽ നിന്നും പണം അയയ്ക്കാൻ കഴിയും. ഒരിക്കൽ കൂടി ഓർക്കുക, സാധ്യമായ പരമാവധി തുക ട്രാൻസ്ഫർ ചെയ്യാൻ ഫുൾ കെവൈസി നിങ്ങളെ അനുവദിക്കും, നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ അക്കാര്യം ശുപാർശ ചെയ്യുന്നു.

  ഘട്ടം 5 - നിങ്ങൾക്ക് മൊബൈൽ നമ്പർ നൽകിയോ അല്ലെങ്കിൽ കോൺടാക്റ്റുകളിൽ നിന്നോ ആളുകളെ തിരഞ്ഞെടുക്കാം. അവ യുപിഐ-രജിസ്റ്റർ ചെയ്ത നമ്പറുകളാണെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ പണം അയയ്ക്കാം. നിങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന ഏത് രീതിയായാലും, വാലറ്റിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നത് തികച്ചും സൗജന്യമാണ്, ഇത് നിങ്ങളുടെ അക്കൗണ്ടിൽ ലിക്വിഡ് ക്യാഷ് ലഭിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് എന്ന വസ്തുത ഞങ്ങൾ ആവർത്തിക്കേണ്ടതില്ല. അത് തന്നെയാണ് ഏറ്റവും നല്ല കാര്യവും.

  അറിഞ്ഞ് വെക്കുന്നത് നല്ലതാണ് -
  ആദ്യമായി, ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാൻ നിങ്ങളുടെ വാലറ്റിൽ ബാലൻസ് ഉണ്ടായിരിക്കണം. നിങ്ങൾക്ക് ബാലൻസ് കുറവാണെന്ന് തോന്നുകയാണെങ്കിൽ, യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് ഉപയോഗിച്ച് നിങ്ങളുടെ വാലറ്റ് ടോപ്പ് അപ്പ് ചെയ്യുക. നിങ്ങൾ നിർണ്ണയിച്ച പ്രകാരം ബാലൻസ് ഒരു നിശ്ചിത പരിധിക്ക് താഴെയാകുമ്പോഴെല്ലാം നിങ്ങൾ മുൻകൂട്ടി നിശ്ചയിച്ച തുക ഉപയോഗിച്ച് നിങ്ങളുടെ വാലറ്റിൽ ടോപ്പ് അപ്പ് ചെയ്യുന്ന ‘ഓട്ടോമാറ്റിക് ആഡ് മണി’ എന്ന ഫീച്ചർ ഉപയോഗിക്കാനും Paytm നിങ്ങളെ അനുവദിക്കുന്നു.

  Paytm-ന്റെ ഒരു പുതിയ ഫീച്ചറിൽ Paytm Wallet ട്രാൻസിറ്റ് കാർഡുകൾ ഉൾപ്പെടുന്നു, അത് നിങ്ങളുടെ വാലറ്റ് ബാലൻസ് ഉപയോഗിച്ച് ഓൺലൈനായി എവിടെയും പണമടയ്ക്കാനും ഒരു സ്റ്റോറിൽ ഷോപ്പ് ചെയ്യാനും മെട്രോ/ബസുകളിൽ പണമടയ്ക്കാനും അനുവദിക്കുന്നു.

  ചില പ്രതിസന്ധി ഘട്ടങ്ങളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ആവശ്യമായി വന്നേക്കാം. ഏതാനും ക്ലിക്കുകളിലൂടെ സൗജന്യമായി Paytm വാലറ്റ് ഉപയോഗിച്ച് ഇത് ചെയ്യാം. ഇന്ന് ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ ഫീച്ചറുകളിൽ ഒന്നാണ് ഇത്. നിങ്ങളുടെ Paytm ആപ്പ് തുറന്ന് ഇന്ന് തന്നെ നിങ്ങളുടെ വാലറ്റ് ബാലൻസ് ടോപ്പ് അപ്പ് ചെയ്യുക - അത് എപ്പോൾ പ്രയോജനപ്പെടുമെന്നും ആർക്ക് വേണ്ടി വരുമെന്നും നിങ്ങൾക്കറിയില്ല!
  Published by:Anuraj GR
  First published: