Laptop | ഈ മഴക്കാലത്ത് ലാപ്ടോപ്പുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മഴക്കാലത്ത് ലാപ്ടോപ്പുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ഇത് പെരുമഴക്കാലം. നമ്മുടെ ലാപ്ടോപ്പുകൾ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകൾ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമാണിത്. മഴയിൽ നനവ് പറ്റിയാൽ ഇവ അതിവേഗം തകരാറിലാകുമെന്നത് തന്നെ കാരണം. ഇവിടെയിതാ, മഴക്കാലത്ത് ലാപ്ടോപ്പുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ഈ മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് ഒരു വാട്ടർ പ്രൂഫ് ബാഗിൽ തന്നെ സൂക്ഷിക്കുക. ബാഗിനുള്ളിൽ ജലാംശം ഇല്ലാതാക്കാൻ സിലിക്ക ജെൽ പൌച്ചുകൾ ഉപയോഗിക്കണം.
മഴയത്ത് ഏതെങ്കിലും കാരണവശാൽ ലാപ്ടോപ്പ് നനയുന്ന സാഹചര്യമുണ്ടായാൽ, ബാറ്ററിയും മറ്റു വൈദ്യുത കണക്ഷനുകളും വിച്ഛേദിക്കുക. അതിനുശേഷം മുറിയിലെ ഊഷ്മാവിൽ ലാപ്ടോപ്പിലെ നനവ് മാറാനായി കാത്തിരിക്കുക. ലാപ്ടോപ്പിലെ ജലാംശമെല്ലാം മാറിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബാറ്ററിയും മറ്റും കണക്ട് ചെയ്യുക.
ഇടിമിന്നലുണ്ടെങ്കിൽ ലാപ്ടോപ്പിലെ യു.എസ്.ബി, എച്ച്ഡിഎംഐ ഉൾപ്പടെയുള്ള എല്ലാ പോർട്ടുകളിലെയും കണക്ഷനുകൾ വിച്ഛേദിക്കുക.
advertisement
മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ലാപ്ടോപ്പ് ബാഗിനുള്ളിൽ വെക്കുന്നതിന് മുമ്പ് ഒരു വലിയ പ്ലാസ്റ്റിക് കവറോ ടവലോ ഉപയോഗിച്ച് പൊതിയുക.
മഴക്കാലമായതുകൊണ്ട് തന്നെ ഇടയ്ക്കിടെ കറണ്ട് പോകുന്നത് സാധാരണമാണ്. ഈ സാഹചര്യത്തിൽ ലാപ്ടോപ്പ് പ്ലഗിൽ കണക്ട് ചെയ്തു ഉപയോഗിക്കരുത്.
മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ ജനലിനോ വാതലിനോ സമീപത്തിരുന്ന് ലാപ്ടോപ്പ് ഉയോഗിക്കാതിരിക്കുക
ഈർപ്പവും പൊടിയുമുള്ള സ്ഥലങ്ങളിൽ ലാപ്ടോപ്പ് വെക്കാതിരിക്കുക
മഴ പെയ്യുമ്പോൾ ലാപ്ടോപ്പ് അടങ്ങിയ ബാഗ് ഉപയോഗിച്ച് തല മറയ്ക്കുന്നത് ഒഴിവാക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2022 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Laptop | ഈ മഴക്കാലത്ത് ലാപ്ടോപ്പുകൾ സുരക്ഷിതമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ