ലക്‌നൗ: ഒരേ ഐഎംഇഐ(IMEI) നമ്പരുള്ള ആയിരക്കണക്കിന് സ്മാർട്ട്‌ഫോണുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ചൈനീസ് മൊബൈൽ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. മീററ്റ് പോലീസിന്റെ സൈബർ ക്രൈം സെൽ യൂണിറ്റാണ് പ്രമുഖ ബ്രാൻഡായ വിവോ ഇന്ത്യയ്‌ക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 420 പ്രകാരം കേസ് ഫയൽ ചെയ്തുത്.
മാസങ്ങൾക്കുമുമ്പ് ഡൽഹിയിലെ ഒരു കസ്റ്റമർ കെയറിൽവെച്ച് സബ് ഇൻസ്പെക്ടറുടെ വിവോ സ്മാർട്ട്ഫോൺ മാറിപ്പോയതോടെയാണ് കള്ളി വെളിച്ചത്തയാത്. സ്വന്തം ഫോൺ വെച്ച സ്ഥാനത്ത് മറ്റൊരു ഫോണായിരുന്നു ഉണ്ടായിരുന്നത്. സബ് ഇൻസ്പെക്ടറുടെ ഫോൺ കണ്ടെത്താൻ ബോക്സിൽ കണ്ടതുപ്രകാരം IMEI നമ്പർ അച്ചടിച്ചതിൽ നിന്നാണ് സംഗതി പുറത്തായത്. ഫോണിൽ കണ്ടതും ബോക്സിലുണ്ടായിരുന്നതുമായ ഐഎംഇഐ നമ്പർ വ്യത്യസ്തമായിരുന്നതായി കണ്ടെത്തി.
ഡൽഹിയിലെ വിവോ സർവീസ് സെന്റർ മാനേജർ ജനുവരി 16 ന് IMEI നമ്പർ മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സൈബർ സെൽ, ഹാൻഡ്‌സെറ്റിൽ ഉപയോഗിച്ചിരിക്കുന്ന സിം ഓപ്പറേറ്ററിലേക്ക് IMEI നമ്പർ കൈമാറുകയും ഡാറ്റ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
TRENDING:Unlock 1.0| ശബരിമല നട ജൂണ്‍ 14 ന് തുറക്കും; ഒരേസമയം 50 പേര്‍ക്ക് ദര്‍ശനം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
അഞ്ച് മാസം നീണ്ടുനിന്ന അന്വേഷണത്തിൽ, 2019 സെപ്റ്റംബർ 24 വരെ 13,500 വിവോ സ്മാർട്ട്‌ഫോണുകൾ ഒരേ IMEI നമ്പറിൽ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ ഈ നമ്പരുകൾ സജീവമാണെന്നും കണ്ടെത്തി.
ഈ സംഭവത്തിൽ ഇന്ത്യയില്‍ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്‌ക്കെതിരെ കേസെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാൻ വിവോ തയ്യാറായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.