Blockchain Technology | എന്താണ് ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യ? ബ്ലോക്ക്‌ചെയിൻ ഡെവലപ്പറാകാനുള്ള യോഗ്യതകൾ എന്തെല്ലാം?

Last Updated:

ബിസിനസ് പ്രവ‍ർത്തനങ്ങളെ സമ്പൂ‍ർണമായി ഇത് മാറ്റിമറിക്കുന്നു. ബ്ലോക്ക‍്‍ചെയിൻ ഗൂഗിൾ ഡോക്‌സിനോട് സാമ്യമുള്ളതാണെങ്കിലും അൽപം കൂടി സങ്കീർണമാണ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലോക്ക‍്‍ചെയിൻ എന്ന സാങ്കേതികവിദ്യ ലോകത്ത് വളരെയധികം ശ്രദ്ധയാക‍ർഷിക്കുകയാണ്. അതിവേഗം വികസിച്ച ഒരു നെക്സ്റ്റ് ജനറേഷൻ സാങ്കേതികവിദ്യയാണ് ബ്ലോക്ക‍്‍ചെയിൻ. അത് വളരെ വേഗത്തിൽ വിപ്ലവാത്മകമായാണ് ആളുകൾ ഏറ്റെടുക്കുന്നത്. ബിസിനസ് പ്രവ‍ർത്തനങ്ങളെ സമ്പൂ‍ർണമായി ഇത് മാറ്റിമറിക്കുന്നു. ബ്ലോക്ക‍്‍ചെയിൻ ഗൂഗിൾ ഡോക്‌സിനോട് സാമ്യമുള്ളതാണെങ്കിലും അൽപം കൂടി സങ്കീർണമാണ്. എന്താണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, അത് എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണ് ഇത് ഇത്രയധികം ജനപ്രിയമായത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
എന്താണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ?
ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യയെന്നത് ഒരു തരം ഡിജിറ്റൽ ലെഡ്ജർ ടെക്നോളജിയാണ്. ഇടപാടുകൾ അഥവാ ട്രാൻസാക്ഷൻസ് കൃത്യമായി രേഖപ്പെടുത്തുകയാണ് ഇത് ചെയ്യുന്നത്. ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യയിൽ ഹാക്ക് ചെയ്യാനോ, വിവരങ്ങൾ തട്ടിയെടുക്കാനോ സാധിക്കില്ല എന്നതിനാൽ ഇത് വളരെ സുരക്ഷിതമാണ്. ഇടപാടുകൾ ബ്ലോക്ക്‌ചെയിനിലെ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മുഴുവൻ ശൃംഖലയ്‌ക്കൊപ്പം വിതരണം ചെയ്യുകയും ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നെറ്റ്വർക്കിലെ ബ്ലോക്കുകളുടെ രൂപത്തിൽ നിരവധി ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു വികേന്ദ്രീകൃത വിതരണ ശൃംഖലയാണിത്. ബ്ലോക്ക്‌ചെയിനിൽ ഒരു പുതിയ ഇടപാട് രേഖപ്പെടുത്തുമ്പോൾ അതിന്റെ രേഖകൾ ഓരോ പങ്കാളികളായിട്ടുള്ള ഓരോ ആളുകളുടെയും ലെഡ്ജറിലേക്കും ചേർക്കപ്പെടും.
advertisement
കൃത്യസമയത്ത് തന്നെ ഇടപാടുകൾ രേഖപ്പെടുത്തുന്നതിനാൽ ആ‍ർക്കും മാറ്റം വരുത്തുന്നതിനോ കൃത്രിമം നടത്തുന്നതിനോ സാധിക്കില്ല. രേഖകൾ പൂർണ്ണമായും സുതാര്യമായാരിക്കും, അത് പോലത്തന്നെ സുരക്ഷിതമായിരിക്കുകയും ചെയ്യും. ആരെങ്കിലും ബ്ലോക്ക‍്‍ചെയിനിൽ മാറ്റം വരുത്താനോ അഴിമതി കാട്ടാനോ ശ്രമിക്കുകയാണെങ്കിൽ ശൃംഖലയിലെ എല്ലാ ബ്ലോക്കുകളും മാറ്റേണ്ടിവരും. അത് പ്രായോഗികമായി ചെയ്യാൻ സാധിക്കാത്ത കാര്യമാണ്. ലെഡ്ജറിലെ ഈ ഇടപാടുകൾ ഉടമയുടെ ഡിജിറ്റൽ സിഗ്നേച്ചർ വഴി അംഗീകരിക്കപ്പെട്ടവയാണെന്നത് അവ കൂടുതൽ ആധികാരികമാക്കുന്നു. കൂടാതെ മൊത്തം സിസ്റ്റത്തിൽ എന്തെങ്കിലും കൃത്രിമം കാണിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിൽ അത് എളുപ്പത്തിൽ മനസ്സിലാക്കാനും പറ്റും. ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളായ എതിരിയം, ബിറ്റ‍്‍കോയിൻ എന്നിവ ഇതിനോടകം തന്നെ ജനപ്രീതിയാ‍ർജിച്ചിട്ടുണ്ട്.
advertisement
എന്തുകൊണ്ടാണ് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ജനപ്രിയമായത്?
ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ഇത്രയധികം ജനപ്രീതി നേടിയതിന് ഒരു പ്രധാന കാരണം അത് സുതാര്യമാണെന്നതും ഒപ്പം ആർക്കും മാറ്റം വരുത്താൻ സാധിക്കാത്തതാണെന്നതുമാണ്. കേന്ദ്രീകൃതവും പരമ്പരാഗതവുമായ മറ്റ് രീതികൾ പോലെയല്ല ഇത് പ്രവ‍ർത്തിക്കുന്നത്. ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു പ്രത്യേക വ്യക്തി ഇല്ലാത്ത ഒരു വികേന്ദ്രീകൃത നെറ്റ്‌വർക്ക് സംവിധാനമാണിത്. ഇത് ഉപയോഗിക്കുന്നവ‍ർക്ക് പരസ്പരമുള്ള വിശ്വാസം കൂടുന്നുവെന്നതാണ് മറ്റൊരു കാര്യം.
പരമ്പരാഗത രീതികൾക്ക് എപ്പോഴും ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള ഇടപാടുകൾ നിയന്ത്രിക്കാൻ ഒരു മധ്യസ്ഥൻ ആവശ്യമാണ്. ഉദാഹരണത്തിന്, സാമ്പത്തിക കാര്യത്തിൽ നിങ്ങളുടെ ബാങ്കിനെ എടുക്കുക. നിങ്ങളുടെ സുഹൃത്തിനോ കുടുംബത്തിലുള്ളവ‍ർക്കോ പണം കൈമാറുമ്പോൾ ബാങ്കും അതിൽ ഇടപെടുന്നുണ്ട്. നിങ്ങളുടെ ഓരോ ഇടപാടുകളും മധ്യസ്ഥനായ ബാങ്ക് കൂടി അറിഞ്ഞാണ് നടക്കുന്നത്. ബാങ്ക് നിങ്ങളുടെ എല്ലാ ഇടപാടുകളും റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാനും സാധിക്കും. ബ്ലോക്ക‍്‍ചെയിൻ രീതിയിൽ നിങ്ങൾക്ക് ഒരു മധ്യസ്ഥൻെറയും സഹായം ആവശ്യമില്ല. ഫിനാൻസ്, സപ്ലൈ ചെയിൻ, ഹെൽത്ത്‌കെയർ, മാനുഫാക്ചറിംഗ് മുതലായ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ ഉൽപ്പന്നങ്ങളായ ബിറ്റ്‌കോയിനുകളും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ഇക്കാരണത്താലാണ്.
advertisement
ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ
  1. ഇത് പൂർണമായും സുരക്ഷിതമാണ്
ഡിജിറ്റൽ സിഗ്നേച്ചറുകൾ ഉപയോഗിക്കുന്നതിനാൽ വിവരങ്ങൾ സുരക്ഷിതമായിരിക്കും. കൃത്യമായി അറിയിപ്പ് നൽകാതെ ഒരാൾക്കും വിവരങ്ങളിൽ മാറ്റം വരുത്താനോ കൂട്ടിച്ചേ‍‍ർക്കാനോ സാധിക്കില്ലെന്നത് മറ്റൊരു പ്രധാനപ്പെട്ട ഗുണമാണ്.
  1. വികേന്ദ്രീകൃത സംവിധാനം
  2. മറ്റ് പരമ്പരാഗത ഇടപാടുകൾക്ക്, ഇടപാടുകളെ നിയന്ത്രിക്കുന്ന ചില റെഗുലേറ്ററി അല്ലെങ്കിൽ കേന്ദ്രീകൃത ബോഡിയുടെ അംഗീകാരം ആവശ്യമാണ്. എന്നാലിവിടെ ഉപയോഗിക്കുന്നവരുടെ പരസ്പര സമ്മതത്തോടെയുള്ള സ്ഥിരീകരണമാണ് അടിസ്ഥാനമാക്കുന്നത്. ഏതെങ്കിലും മൂന്നാം കക്ഷി ഇടനിലക്കാരിൽ നിന്ന് ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പൂർണമായി മുക്തമാണ്.
    advertisement
    1. ഓട്ടോമേറ്റഡ്, ഫാസ്റ്റ് പ്രോസസ്സിംങ് സംവിധാനം
    2. ഓട്ടോമേറ്റഡ്, ഫാസ്റ്റ് പ്രോസസ്സിംങ് സംവിധാനത്തിൽ പ്രവ‍ർത്തിക്കുന്നതിനാൽ ഈ സാങ്കേതികവിദ്യയിൽ പ്രോഗ്രാം ചെയ്ത് വെക്കാവുന്നതാണ്. ട്രിഗർ മാനദണ്ഡങ്ങൾ പാലിച്ചുകഴിഞ്ഞാൽ വിവിധ പ്രവർത്തനങ്ങളും ഇവന്റുകളും സ്വയം തന്നെ നിർവഹിക്കാൻ സാധിക്കും. മൂന്നാം കക്ഷിയിൽ നിന്നുള്ള ഒരു ഇടപെടലും ഇല്ലാത്തതിനാൽ പ്രോസസ്സിംഗ് വേഗത്തിലും എല്ലാ സമയവും നടക്കുകയും ചെയ്യുന്നു.
      ആരാണ് ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ? എങ്ങനെ അവരിൽ ഒരാളാകാം?
      ബ്ലോക്ക്‌ചെയിൻ പ്രോട്ടോക്കോളിനും ആർക്കിടെക്ചറിനും വേണ്ടി വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നവരാണ് ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ. ബ്ലോക്ക്‌ചെയിൻ പ്രോട്ടോക്കോളിനെ അടിസ്ഥാനമാക്കിയുള്ള അൽഗോരിതം വികസിപ്പിക്കുക, പ്രോഗ്രാമിംഗ് ചെയ്യുക, ഒപ്റ്റിമൈസ് ചെയ്യുക, ബ്ലോക്ക്‌ചെയിൻ നോഡുകളിൽ പ്രവർത്തിക്കുക എന്നിവ അവരുടെ ദൈനംദിന ജോലികളിൽ ഉൾപ്പെടുന്നു.
      advertisement
      എന്നാൽ, ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ വികസിപ്പിച്ച ആപ്ലിക്കേഷനുകൾ സാധാരണയിൽ നിന്ന് അൽപം വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഇന്റർനെറ്റിന്റെ വികേന്ദ്രീകൃത പതിപ്പായ വെബ് 3.0ലാണ് അവർ പ്രവർത്തിക്കുന്നത്. ഈ പ്രത്യേകത ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാരുടെ റോളിനെ അൽപ്പം സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമാക്കുന്നു. വെബ്3 മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ മാത്രമേ അവർക്ക് ജോലി ചെയ്യാൻ സാധിക്കുകയുള്ളൂ. അതിനാൽ അവർക്ക് അധിക വൈദഗ്ധ്യവും പരിശീലനവും ആവശ്യമാണ്. അവരുടെ റോൾ പ്രധാനമായും രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
      കോർ ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ: കോർ ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ പ്രധാനമായും ബ്ലോക്ക്‌ചെയിനിൻെറ അടിസ്ഥാന തലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. ബ്ലോക്ക്‌ചെയിൻ പ്രോട്ടോക്കോളുകളും നെറ്റ്‌വർക്ക് ആർക്കിടെക്ചറും രൂപകൽപ്പന ചെയ്യുക, വികസിപ്പിക്കുക, നിരീക്ഷിക്കുക എന്നിവയെല്ലാം അവരുടെ ഉത്തരവാദിത്വമാണ്. പുതിയ ബ്ലോക്ക്‌ചെയിൻ ഫീച്ചറുകൾ നടപ്പിലാക്കുന്നതും ഇവരുടെ ഉത്തരവാദിത്വമാണ്.
      advertisement
      ബ്ലോക്ക്‌ചെയിൻ സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാർ: സാധാരണയായി ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയുമായി ഉയർന്ന തലത്തിലുള്ള ഇടപെടൽ നടത്തുന്നവരാണ് ബ്ലോക്ക്‌ചെയിൻ സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാർ. ബ്ലോക്ക്‌ചെയിൻ ഡെവലപ്പർമാർ വികസിപ്പിച്ച അൽഗോരിതങ്ങൾ ആപ്ലിക്കേഷനുകളിൽ നടപ്പിലാക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട ജോലി. ബ്ലോക്ക്‌ചെയിൻ മെക്കാനിസങ്ങളിൽ പ്രവർത്തിക്കുന്ന വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, എപിഐകൾ വികസിപ്പിക്കുക, ആപ്ലിക്കേഷനുകൾ മൊത്തത്തിൽ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് അവരുടെ ജോലി.
      ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയിൽ ഇനിയും ധാരാളം സാധ്യതകളുണ്ട്. ഈ മേഖലയിൽ നിരവധി ഡെവല‍പ്പർമാരെ ആവശ്യമുള്ള സമയമാണിത്. ഒരു ബ്ലോക്ക്‌ചെയിൻ ഡെവലപ്പറാകാൻ സാങ്കേതിക വിദ്യയിൽ തികഞ്ഞ പരിജ്ഞാനവും അറിവും ഉണ്ടായിരിക്കണം. ഇത് കൂടാതെ ഈ മേഖലയിൽ നല്ല വൈദഗ്ദ്യവും വേണം. എല്ലാം ഒത്തുചേർന്നവരെ കിട്ടാൻ പ്രയാസമായത് കൊണ്ട് തന്നെ ആവശ്യകതയും കൂടുതലാണ്.
      ഒരു ബ്ലോക്ക്‌ചെയിൻ ഡെവലപ്പർ ആവണമെങ്കിൽ നിങ്ങൾ ഏതെല്ലാം വഴികളിലൂടെ കടന്ന് പോകണമെന്നും എന്തെല്ലാം കഴിവുകൾ വേണമെന്നും ചുവടെ നൽകിയിരിക്കുന്നു:
      • ആദ്യത്തെ ഘട്ടം ആരംഭിക്കുന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തന്നെയാണ്. കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജിയിൽ പഠനം നടത്തിയിട്ടുള്ള ആളായിരിക്കണം. മറ്റേതൊരു ഡവലപ്പറെയും പോലെ C++, Python, Java മുതലായ അടിസ്ഥാന പ്രോഗ്രാമിംഗ് ഭാഷകൾ അറിഞ്ഞിരിക്കണം. ഡാറ്റാ ഘടനകളും അൽഗോരിതങ്ങളും മനസ്സിലാക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അടിസ്ഥാനപരമായ ധാരണ ഉണ്ടാവുകയും വേണം.
      • രണ്ടാമത്തെ ഘട്ടത്തിൽ ക്രിപ്റ്റോഗ്രാഫിയും ആ‍ർക്കിടെക‍്‍ചറും അടക്കം ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനപരവും ഒഴിച്ചുകൂടാനാവാത്തതുമായ കാര്യങ്ങളിൽ നല്ല അറിവുണ്ടായിരിക്കണം.
      • ബ്ലോക്ക‍്‍ചെയിനിൻെറ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കിയ ശേഷം, ആവശ്യമായ ഡെവലപ്പർ ടൂളുകളെക്കുറിച്ചും പ്രോഗ്രാമിംഗ് ഭാഷയെക്കുറിച്ചും അറിവ് നേടേണ്ടത് അത്യാവശ്യമാണ്. സ്മാർട്ട് കരാറുകൾ എഴുതുക, സമവായ അൽഗോരിതങ്ങൾ വികസിപ്പിക്കുക, സാങ്കേതികവിദ്യയിൽ പ്രായോഗിക അനുഭവം ഉണ്ടാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
      • ബ്ലോക്ക്‌ചെയിൻ പ്രോഗ്രാമിംഗ് പഠിച്ചുകഴിഞ്ഞാൽ, അടുത്ത ഘട്ടത്തിൽ വികേന്ദ്രീകൃത ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും പഠിച്ചിരിക്കണം. വികേന്ദ്രീകൃത മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് കൃത്യമായ ധാരണ ഉണ്ടാവുകയാണ് വേണ്ടത്. ബ്ലോക്ക്ചെയിൻ സോഫ്റ്റ്‌വെയർ ഡെവലപ്പറുടെ റോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ഘട്ടത്തിൽ പഠിച്ചെടുക്കേണ്ടതായി വരും.
      ഒരു ബ്ലോക്ക്‌ചെയിൻ ഡെവലപ്പറോ എഞ്ചിനീയറോ ആകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ചില പ്രത്യേക കഴിവുകളും നിർബന്ധമായി ഉണ്ടായിരിക്കണം:
      ബ്ലോക്ക്‌ചെയിൻ ഡെവലപ്പർക്ക് വേണ്ട കഴിവുകൾ:
      ഡാറ്റാ ഘടനയെയും അൽഗോരിതങ്ങളെയും കുറിച്ചുള്ള ധാരണ: ക്രിപ്റ്റോഗ്രഫിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഡാറ്റാ ഘടനയാണ് ബ്ലോക്ക‍്‍ചെയിനുള്ളത്. ഈ ഫീൽഡിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ഡാറ്റാ ഘടനകളെയും കുറിച്ച് അടിസ്ഥാനപരമായ ധാരണ അനിവാര്യമാണ്.
      പ്രോഗ്രാമിംഗ് ഭാഷയിൽ ഉയ‍ർന്ന തലത്തിലുള്ള പ്രാവീണ്യം: ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയ്ക്ക് ഏറ്റവും അടിസ്ഥാനപരമായ കാര്യം C++, C#, JavaScript, Python, Ruby, അല്ലെങ്കിൽ Java പോലുള്ള പ്രോഗ്രാമിംഗ് ഭാഷകളാണ്. അതിനാൽ, ഈ ഭാഷകളിൽ ഒന്നോ അതിലധികമോ ഒരാൾക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം.
      ക്രിപ്‌റ്റോഗ്രാഫിയെ കുറിച്ചുള്ള അറിവ്: വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള രീതിയാണ് ക്രിപ്‌റ്റോഗ്രാഫി. ഇതിൽ മൂന്നാം കക്ഷിയെ ഉൾപ്പെടുത്തേണ്ടതില്ല. വിവരങ്ങളിൽ മാറ്റം വരുത്താനും മറ്റും സാധിക്കുകയുമില്ല. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയും സുരക്ഷിതമാക്കാൻ ക്രിപ്‌റ്റോഗ്രഫിയെയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. അതിനാൽ ഒരു ബ്ലോക്ക്‌ചെയിൻ ഡെവലപ്പർക്ക് ഈ വൈദഗ്ദ്ധ്യം നി‍ർണായകമാണ്.
      സ്‌മാർട്ട് കരാറുകളുമായുള്ള പരിചയം: ഒരു പ്രോഗ്രാമോ സ്‌ക്രിപ്റ്റോ പോലെയുള്ള സ്വയം നിർവ്വഹിക്കുന്ന കരാറുകളാണ് സ്‌മാർട്ട് കരാറുകൾ. ഇടപാടുകാ‍ർ തമ്മിൽ സേവനം കൈമാറുന്നതിന് ഇത് സഹായിക്കുന്നു.
      ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പഠിക്കാനും ആ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാനും നിങ്ങളെ സഹായിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഓൺലൈനിൽ ലഭ്യമാണ്. ഈ മേഖല അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. അതിനാൽ ബ്ലോക്ക്‌ചെയിൻ ഡെവലപ്പറാവാൻ ഇപ്പോൾ തന്നെ വൈദഗ്ദ്യം നേടിത്തുടങ്ങുക.
      മലയാളം വാർത്തകൾ/ വാർത്ത/Tech/
      Blockchain Technology | എന്താണ് ബ്ലോക്ക‍്‍ചെയിൻ സാങ്കേതികവിദ്യ? ബ്ലോക്ക്‌ചെയിൻ ഡെവലപ്പറാകാനുള്ള യോഗ്യതകൾ എന്തെല്ലാം?
      Next Article
      advertisement
      ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
      ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
      • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

      • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

      • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

      View All
      advertisement