വമ്പൻ ഐപിഒയുമായി ലുലു ഗ്രൂപ്പ്; 25 % ഓഹരികൾ വിൽക്കും; ലിസ്റ്റ് ചെയ്യുക അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചെറുകിട നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികളാകും നീക്കിവെയ്ക്കുക. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാര്‍ക്കും അനുവദിക്കും. സൗദി അറേബ്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം
അബുദാബി: ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് 25 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ഈ മാസം 28 മുതൽ നവംബർ 5 വരെ നടക്കുന്ന ഐപിഒയിൽ 258,22,26,338 ഓഹരികൾ വിൽക്കും. അബുദാബി സ്റ്റോക്ക് മാർക്കറ്റിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നവംബർ 14ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിരക്ക് ഓഹരി വിൽപന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും. 89 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാർക്കുമായിരിക്കും.
ചെറുകിട നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികളാകും നീക്കിവെയ്ക്കുക. 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐപി) ഒരു ശതമാനം ജീവനക്കാര്‍ക്കും അനുവദിക്കും.
സൗദി അറേബ്യയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഐപിഒ രേഖകള്‍ പ്രകാരം നവംബര്‍ 14ന് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയവയായിരിക്കും ഐപിഒ നടപടികള്‍ക്ക് നേതൃത്വം നല്‍കുക.
advertisement
ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. പ്രവാസി മലയാളിയായ എം എ യൂസഫലി സ്ഥാപിച്ച 'എംകെ' (EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിംഗ് ഡയറക്ടറും. ജിസിസി രാജ്യങ്ങളിലായി 240 ലധികം സ്റ്റോറുകളുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിരവധി ഷോപ്പിങ് മാളുകള്‍ ലുലുവിനുണ്ട്.
Summary: United Arab Emirates (UAE) retail giant LuLu Group International announced its plan to sell 25 percent of its shares through an initial public offering (IPO) and will be listed on the Abu Dhabi Securities Exchange (ADX). The hypermarkets chain operator plans to sell 2,582,226,338 shares with a nominal value of Dirham 0.051 through a three-tranche IPO, with the subscription to open on Monday, October 28 and close on Tuesday, November 5, 2024.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 21, 2024 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വമ്പൻ ഐപിഒയുമായി ലുലു ഗ്രൂപ്പ്; 25 % ഓഹരികൾ വിൽക്കും; ലിസ്റ്റ് ചെയ്യുക അബുദാബി സ്റ്റോക്ക് മാർക്കറ്റിൽ