'യുപിഐ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം;6 ജിയില്‍ ഇന്ത്യ ഉടന്‍ ആധിപത്യം നേടും:' ആകാശ് അംബാനി
- Published by:ASHLI
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര കമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്-2024 ഉദ്ഘാടനം ചെയ്തത്
2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ വലിയൊരു പങ്കുവഹിക്കുമെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്മാന് ആകാശ് അംബാനി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്-2024 വേദിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'' ഇന്നത്തെ ഇന്ത്യയില്‍ അതായത് മോദിജിയുടെ ഇന്ത്യയില്‍ ബിസിനസുകള്‍ പഴയത് പോലെയല്ല നീങ്ങുന്നത്. 145 കോടി ഇന്ത്യാക്കാരുടെ ആവശ്യങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നിറവേറ്റുന്നതിനായി ലോകോത്തര സേവനങ്ങള്‍ നല്കാന് സര്‍ക്കാരും വ്യവസായ സംരംഭങ്ങളും കൂട്ടായപ്രവര്‍ത്തനം നടത്തുന്നു. യുവഇന്ത്യയുടെ പ്രതിനിധി എന്ന നിലയില്‍ താങ്കളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. യുവാക്കളെ മനസിലാക്കിയതിനും അസാധ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിനും നന്ദി,'' ആകാശ് അംബാനി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നില്‍ രണ്ട് നിര്‍ദേശങ്ങളും ആകാശ് മുന്നോട്ടുവെച്ചു.
advertisement
'' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കും. എഐയിലൂടെ പുതിയ കാലത്തിന് അനുസൃതമായ സേവനകേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് സാധിക്കും. 2047-ഓടെ വികസിത രാജ്യമായി ഇന്ത്യയെ മാറ്റാനും എഐയ്ക്ക് കഴിയും,'' ആകാശ് പറഞ്ഞു. ഡേറ്റാ സെന്റര്‍ പോളിസിയുമായി ബന്ധപ്പെട്ട 2020-ലെ കരട് നയം പ്രാബല്യത്തിലാക്കാനുള്ള നടപടികളെടുക്കണമെന്നും ആകാശ് പറഞ്ഞു. അതിലൂടെ എഐ, എംഎല് ഡേറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ആനുകൂല്യവും ലഭ്യമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര കമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്-2024 ഉദ്ഘാടനം ചെയ്തത്.
advertisement
കൂടാതെ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് - വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി (ഡബ്ല്യുടിഎസ്എ)-2024 പരിപാടിയിലും മോദി പങ്കെടുത്തു. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഭരണനിര്‍വഹണ സമ്മേളനമാണ് ഡബ്ല്യുടിഎസ്എ.
6 ജി, നിര്‍മിത ബുദ്ധി, ഐഒടി, ബിഗ് ഡാറ്റ, സൈബര്‍ സുരക്ഷ തുടങ്ങിയ അടുത്തതലമുറയുടെ നിര്‍ണായക സാങ്കേതികവിദ്യകളുടെ മാനദണ്ഡങ്ങളുടെ ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനും രാജ്യങ്ങള്‍ക്കു ഡബ്ല്യുടിഎസ്എ- 2024 വേദി അവസരം ഒരുക്കും.
advertisement
ടെലികോം, ഡിജിറ്റല്‍, ഐസിടി മേഖലകളെ പ്രതിനിധാനം ചെയ്ത് 190-ലധികം രാജ്യങ്ങളില്‍നിന്നുള്ള 3000-ലധികം വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന സുപ്രധാന ആഗോള പരിപാടിയാണിത്.
ഈ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള ടെലികോം അജണ്ട രൂപപ്പെടുത്തുന്നതിലും ഭാവി സാങ്കേതികവിദ്യകള്‍ക്കായി പ്രവര്‍ത്തിക്കുന്നതിലും നിര്‍ണായക പങ്കു വഹിക്കാന്‍ രാജ്യത്തിന് അവസരം ലഭ്യമാകും. ബൗദ്ധിക സ്വത്തവകാശങ്ങളും അടിസ്ഥാന പേറ്റന്റുകളും വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഇന്ത്യന്‍ സംരഭങ്ങള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും പരിപാടി പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 15, 2024 3:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'യുപിഐ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം;6 ജിയില്‍ ഇന്ത്യ ഉടന്‍ ആധിപത്യം നേടും:' ആകാശ് അംബാനി