'കുപ്പികൾ കൊണ്ടൊരു തോണി';പുഴയിൽ നിന്നും ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് നിർമിച്ചത് യുവാക്കൾ

Last Updated:

കുപ്പികൾ കൊണ്ട് ഇരുപത്തിരണ്ട് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് തോണി നിർമ്മിച്ചിട്ടുള്ളത്.

കോഴിക്കോട്: കോരപ്പുഴയുടെ കൈവഴിയായ കൊയിലാണ്ടി അണേലി കടവിലാണ് ഇന്ത്യയിലെ ആദ്യത്തെയും എഷ്യയിലെ രണ്ടാമത്തെയുമായ കണ്ടൽ മ്യൂസിയം ഒരുങ്ങുന്നത്. എന്നാൽ കണ്ടലിനും, പുഴയ്ക്കും ഭീഷണിയായി അനേകം പ്ലാസ്റ്റിക്ക് കുപ്പികളാണ് തീരത്ത് അടിഞ്ഞ് കുടിയത്.
ഇത്തരത്തിൽ അടിഞ്ഞ് കൂടിയ കുപ്പികൾ ശേഖരിച്ച് തോണി തന്നെ നിർമ്മിച്ചിരിക്കുകയാണ് ഇവിടുത്തെ ഇരുപത്തിയോഞ്ചളം വരുന്ന ചെറുപ്പക്കാർ. ജോലിയും, പഠനത്തിനുമായി നാട്ടു വിട്ടവർ കോവിഡ് കാലത്താണ് ഒത്തുകൂടിയത്. അങ്ങനെ വെറുതെ ഇരുന്ന സമയത്ത് പുഴയും, കണ്ടലും സംരക്ഷിക്കാൻ പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കാൻ ഇവർ കൂട്ടായി തീരുമാനിച്ചു.
നാലായിരത്തോളം കുപ്പികളാണ് ഇങ്ങനെ ശേഖരിച്ച് കൂട്ടിയത്. ഉപയോഗ ശൂന്യമായ കുപ്പികൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കുവാൻ കഴിയുമോയെന്ന് യൂട്യൂബിൽ തിരഞ്ഞു. അങ്ങനെ തോണി നിർമ്മിക്കാമെന്ന് കണ്ടെത്തിയത്. ഇതിനാവശ്യമായ മുളയും,കയറുമെല്ലാം ശേഖരിച്ച് തോണി നിർമ്മിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാർ ഇപ്പോൾ.
advertisement
കുപ്പികൾ കൊണ്ട് ഇരുപത്തിരണ്ട് പേർക്ക് ഒരുമിച്ച് യാത്ര ചെയ്യുവാൻ കഴിയുന്ന രീതിയിലാണ് തോണി നിർമ്മിച്ചിട്ടുള്ളത്. രണ്ട് മാസങ്ങൾ ശേഷം അണേലിയെ കണ്ടൽ മ്യൂസിയമാക്കുമ്പോൾ ഈ തോണിയെ പരിസ്ഥിതി സംരക്ഷണ ബോധത്തിനായി ഉപയോഗിക്കുവാനാണ് ഈ ചെറുപ്പക്കാരുടെ തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
'കുപ്പികൾ കൊണ്ടൊരു തോണി';പുഴയിൽ നിന്നും ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് നിർമിച്ചത് യുവാക്കൾ
Next Article
advertisement
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ച് AIYF; എം എ ബേബിയോട് സോറി പറഞ്ഞ് പ്രകാശ് ബാബു
  • എഐവൈഎഫ് സമരവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടിയോട് ഖേദം പ്രകടിപ്പിച്ചു.

  • പിഎം ശ്രീ വിഷയത്തിൽ എം എ ബേബിയോട് ക്ഷമാപണം നടത്തി പ്രകാശ് ബാബു.

  • സിപിഐ മന്ത്രിമാർക്കെതിരേയും എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനുമെതിരെ ശിവൻകുട്ടി രംഗത്തെത്തി.

View All
advertisement