മഞ്ചേശ്വരത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് പൊലീസ്

Last Updated:

മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും  കണ്ടെത്താനായില്ല.

കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കേരള-കർണാടക അതിർത്തിയിലെ കുഞ്ചത്തൂർ പദവിൽ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കർണാടക ഗതക സ്വദേശി ഹനുമന്തയാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം. മൃതദേഹത്തിനു സമീപമായി ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും  കണ്ടെത്താനായില്ല. വാഹന അപകടത്തിൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളും ഹനുമന്തന്റെ  ദേഹത്തുണ്ടായിരുന്നില്ലെന്ന്  പോലീസ് പറയുന്നു.
മംഗളൂരു കോടിയിൽ ബൈൽ വിശാൽ നഴ്സിംഗ് ഹോം ക്യാന്റീനിൽ ജീവനക്കാരനാണ് ഹനുമന്ത.  കുടുംബസമേതം  തലപ്പാടിയിലാണ്  താമസം. മഞ്ചേശ്വരം എസ് ഐ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേശ്വരം  പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
മഞ്ചേശ്വരത്ത് റോഡരികിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് പൊലീസ്
Next Article
advertisement
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
പോളണ്ടിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചത് മാർപ്പാപ്പ പറഞ്ഞിട്ടോ?
  • പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ട്രൈബ്യൂണല്‍ ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി നിരോധിച്ചു

  • മാര്‍പാപ്പയുടെ കമ്യൂണിസത്തെ അപലപിക്കുന്ന 1931, 1937 ലേഖനങ്ങള്‍ കോടതി വിധിയില്‍ ഉദ്ധരിച്ചു

  • പാര്‍ട്ടിയുടെ രേഖകളും പ്രവര്‍ത്തനങ്ങളും ഏകാധിപത്യ കമ്യൂണിസ്റ്റ് തത്വങ്ങളുമായി യോജിക്കുന്നതാണെന്ന് കോടതി

View All
advertisement