ചിങ്ങവനം ബസ് അപകടം; പരുക്കേറ്റത് 53 പേര്‍ക്ക്

അപകടത്തില്‍പ്പെട്ടവരിലേറെയും ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ്.

news18
Updated: April 28, 2019, 8:41 PM IST
ചിങ്ങവനം ബസ് അപകടം; പരുക്കേറ്റത് 53 പേര്‍ക്ക്
ചിങ്ങവനത്ത് ബസ് അപകടത്തിൽപ്പെട്ടപ്പോൾ
  • News18
  • Last Updated: April 28, 2019, 8:41 PM IST
  • Share this:
കോട്ടയം: ചിങ്ങവനത്ത് സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 53 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ നാലു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചിട്ടുണ്ട്. കുറിച്ചി എസ്.പുരം മുട്ടത്ത്കടവില്‍ കേശവന്‍ (79), ആലപ്പുഴ കൈനകരി കായത്തറച്ചിറ മനീഷ് (30), പനച്ചിക്കാട് സ്വദേശി കൃഷ്ണപ്രിയ (22), മറിയപ്പള്ളി സ്വദേശി ശരണ്യ (33) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തില്‍പ്പെട്ടവരിലേറെയും ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ്. ബസ് റോഡരികിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് എം.സി റോഡില്‍ കോട്ടയത്തിനും ചങ്ങനാശേരിക്കുമിടയില്‍ ഏറെ നേരം  ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിങ്ങവനം സൌത്ത് ഇന്ത്യന്‍ ബാങ്കിനും പുത്തന്‍പാലത്ത് പെട്രോള്‍ പമ്പിനും സമീപത്തായാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ചങ്ങനാശേരിയിലേക്ക് വരുകയായിരുന്ന ബസ് റോഡരികിലെ പോസ്റ്റിലിടിച്ച് തെന്നിമാറി ഓടയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്.

First published: April 28, 2019, 8:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories