വസന്തത്തിന്റെ  വരവറിയിച്ച് ചൂടി പൂജ; സ്ത്രീകൾ നടത്തുന്ന പൂജയെ കുറിച്ച് അറിയാം

മറ്റെല്ലാ പൂജകളിലും പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും ചൂടി പൂജ നടത്തുന്നത് സ്ത്രീകൾ മാത്രമാണെന്നതു പ്രത്യേകതയാണ്.

News18 Malayalam | news18-malayalam
Updated: August 19, 2020, 9:47 AM IST
വസന്തത്തിന്റെ  വരവറിയിച്ച് ചൂടി പൂജ; സ്ത്രീകൾ നടത്തുന്ന പൂജയെ കുറിച്ച് അറിയാം
ചൂടി പൂജ
  • Share this:
കാസർഗോഡ്: കുടുംബത്തിൽ സർവ്വ മംഗളം വരുമെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളിൽ പരമ്പരാഗത അനുഷ്ഠാന രീതിയിൽ ചൂടി പൂജ നടക്കുന്നത്. വീട്ടു മുറ്റത്തെ തുളസി ചെടിയെയും സൂര്യദേവനെയുമാണ് പൂജയിലൂടെ ആരാധിക്കുന്നത്.

കർക്കടകവാവ് കഴിഞ്ഞു വരുന്ന ശ്രാവണ മാസത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ചൂടി പൂജ. കുളിച്ച് ശുദ്ധിയായി മധുര നിവേദ്യം തയ്യാറാക്കുന്നതോടെയാണ് പൂജാ കർമ്മങ്ങൾക്ക് തുടക്കമാകുന്നത്.


കറുക, മുക്കുറ്റി, ഹനുമാൻകിരീടം, മീശ പൂവ്, ശീപോതിപൂവ് തുടങ്ങി വീട്ടുമുറ്റത്തെ സുലഭമായ പൂക്കളും ഔഷധസസ്യങ്ങളും ലഭ്യമായ മറ്റു പൂക്കളും ചേർത്തു പൂച്ചെണ്ട് ഉണ്ടാക്കിയാണ് പൂജ ചെയ്യുന്നത്. മറ്റെല്ലാ പൂജകളിലും പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും ചൂടി പൂജ നടത്തുന്നത് സ്ത്രീകൾ മാത്രമാണെന്നതു പ്രത്യേകതയാണ്.

വീടിന്റെ പ്രധാന വാതിൽ പടിയിലും പൂജാമുറിയിലും പ്രത്യേക ആരാധനയുണ്ട്. രണ്ട് ഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായാണ് വാതിൽപടി കയറി വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്.

പൂജകൾക്കുശേഷം മുതിർന്ന സുമംഗലികളായ സ്ത്രീകൾക്ക് ചൂടി കൈമാറി കാൽ തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരും പൂജയിൽ പങ്കെടുക്കുന്നു.
Published by: Naseeba TC
First published: August 19, 2020, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading