കഴുത്തിൽ കുപ്പി കുടുങ്ങി; തെരുവുനായ അലഞ്ഞത് ഒരാഴ്ച്ചയോളം; ഒടുവിൽ രക്ഷകരായി തണലോരം
- Published by:Naseeba TC
- news18-malayalam
Last Updated:
ഏറെ സാഹസപ്പെട്ടാണെങ്കിലും അവർ നായയുടെ കഴുത്തിൽ നിന്നും കുപ്പി നീക്കം ചെയ്തു.
മലപ്പുറം: പ്ലാസ്റ്റിക് കുപ്പി കഴുത്തിൽ കുടുങ്ങി തെരുവുനായ അലഞ്ഞത് ഒരാഴ്ച്ചയോളം. അങ്ങാടിപ്പുറത്താണ് കുപ്പി കഴുത്തിൽ കുടുങ്ങി നായ ഊരാക്കുടുക്കിൽ പെട്ടത്. ഒരാഴ്ചയിൽ ഏറെ കാലം അങ്ങാടിപ്പുറം റെയിൽവേ ട്രാക്കിൽ അലഞ്ഞു നടക്കുകയായിരുന്നു നായ.
കഴുത്തിൽ കുടുങ്ങിയ കുപ്പി കാരണം നായക്ക് കുരക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത സ്ഥിതി. പലരും കുപ്പി ഊരാൻ ശ്രമിച്ചെങ്കിലും നായ പിടി കൊടുത്തില്ല. നായ ആക്രമിക്കും എന്ന ഭയത്തിൽ അടുക്കാനും ചിലർ ഭയന്നു.
TRENDING:ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]
നായയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നതോടെ തണലോരം സംഘടന പ്രവർത്തകർ രംഗത്തു വന്നു. ഏറെ സാഹസപ്പെട്ടാണെങ്കിലും അവർ നായയുടെ കഴുത്തിൽ നിന്നും കുപ്പി നീക്കം ചെയ്തു.
advertisement

Location :
First Published :
June 15, 2020 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കഴുത്തിൽ കുപ്പി കുടുങ്ങി; തെരുവുനായ അലഞ്ഞത് ഒരാഴ്ച്ചയോളം; ഒടുവിൽ രക്ഷകരായി തണലോരം