ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി

മുക്കത്തെ ഫളിപ്പ്കാര്‍ട്ട് ഓഫീസില്‍ നേരിട്ടെത്തിയാണ് രാഹുല്‍ സാധനം കൈപ്പറ്റിയത്.

News18 Malayalam | news18-malayalam
Updated: June 15, 2020, 10:49 AM IST
ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി
ജൂണ്‍ മൂന്നാം തീയതിയാണ് രാഹുല്‍ എ.ബി വീല്‍ റോളര്‍ ഓർഡർ ചെയ്തത്
  • Share this:
കോഴിക്കോട്: ഓണ്‍ലൈനില്‍ വര്‍ക്കൗട്ട് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് ചാണകം. കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലാണ് കബളിപ്പിക്കപ്പെട്ടത്. ഓണ്‍ലൈന്‍ ഭീമന്‍മാരായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ജൂണ്‍ മൂന്നാം തീയതിയാണ് രാഹുല്‍ വ്യായാമത്തിനായുള്ള എ.ബി വീല്‍ റോളര്‍ എന്ന വര്‍ക്ക് ഔട്ട് മെഷീന്‍ ഓര്‍ഡര്‍ ചെയ്തത്.

484 രൂപ വിലവരുന്ന റോളർ 9 ദിവസങ്ങള്‍ക്കുശേഷം കൊറിയറായി എത്തിയപ്പോഴാണ് ചാണകപ്പൊതി ലഭിച്ചത്.

മുക്കത്തെ ഫളിപ്പ്കാര്‍ട്ട് ഓഫീസില്‍ നേരിട്ടെത്തിയാണ് രാഹുല്‍ സാധനം കൈപ്പറ്റിയത്. ഭാരക്കുറവ് അനുഭവപ്പെട്ടപ്പോള്‍ രാഹുല്‍ അവിടെവെച്ച് തന്നെ പാക്കറ്റ് പൊട്ടിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് ഉണങ്ങിയ ചാണകം കണ്ടത്.

TRENDING:BREAKING | എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]

ദല്‍ഹിയിലെ മേല്‍വിലാസത്തില്‍ നിന്നാണ് പാര്‍സല്‍ എത്തിയത്. രാഹുല്‍ ഫളിപ്പ്കാര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുകയും പാര്‍സല്‍ തിരിച്ചയക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പണം തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

ഉറപ്പ് പാലിച്ചില്ലെങ്കില്‍  മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രാഹുലിന്റെ തീരുമാനം.
First published: June 15, 2020, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading