NEWS 18 IMPACT | നെടുങ്കണ്ടം കോവിഡ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ തയ്യാർ; ന്യൂസ് 18 വാർത്തയിൽ അടിയന്തര ഇടപെടൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഇന്നലെ വൈകുന്നേരമാണ് രാജാക്കാട്ടെ സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കളെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടുക്കി: ന്യൂസ് 18 വാര്‍ത്തയില്‍ അടിയന്തിര ഇടപെടൽ. കോവിഡ് ബാധിതരായ സന്നദ്ധ പ്രവര്‍ത്തകരെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നെടുങ്കണ്ടത്തെ കോവിഡ് ആശുപത്രിയില്‍ പാര്‍പ്പിചതിനെ കുറിച്ചുള്ള ന്യൂസ് 18 വാർത്തയെ തുടർന്നാണ് ജില്ലാ കളക്ടറുടേയും ഡിഎംഒയുടേയും ഇടപെടൽ. വാർത്ത പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നെടുങ്കണ്ടം കോവിഡ് കെയര്‍ സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറായി.
ഇന്നലെ വൈകുന്നേരമാണ് രാജാക്കാട്ടെ സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കളെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രവര്‍ത്തനം നിലച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ ആശുപത്രിയാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.
TRENDING:KEAM Entrance Exam | വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം; ഞെട്ടിക്കുന്നതെന്ന് ശശി തരൂർ എംപി [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
രോഗികളെത്തുന്നതിന് മുമ്പ് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിരുന്നില്ല. മുറികൾ വൃത്തിയാക്കുകയോ ശുദ്ദ ജലമോ ലഭിച്ചിരുന്നില്ലെന്ന് യുവാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.
advertisement
വാർത്ത പുറത്തുവന്ന ഉടന്‍ തന്നെ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ഇടപെടുകയും മണിക്കൂറുകള്‍ക്കുള്ളില്‍ യുവാക്കളെ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി മറ്റൊരു മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. അധികൃതരുടെ അടിയന്തിര ഇടപെടലില്‍ ഏറെ സന്തോഷമെന്ന് യുവാക്കുളുടെ മറുപടി.
Location :
First Published :
July 23, 2020 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
NEWS 18 IMPACT | നെടുങ്കണ്ടം കോവിഡ് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ തയ്യാർ; ന്യൂസ് 18 വാർത്തയിൽ അടിയന്തര ഇടപെടൽ