കിണറ്റിൽ ആരോ വീണെന്ന് ഫോൺ കോൾ; ഇറങ്ങിയ ഫയർഫോഴ്സിന് കിട്ടിയത് നായ്ക്കുട്ടിയെ

Last Updated:

വീട്ടുവളപ്പിലെ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയായിരുന്നു ഫോൺ ചെയ്തത്.

നെയ്യാറ്റിൻകര: കിണറ്റിൽ അകപ്പെട്ട ആളെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് നായ്ക്കുട്ടിയെ രക്ഷിച്ച് മടങ്ങി. നെയ്യാറ്റിൻകരയിലെ അഗ്നിശമന സേനയാണ് ആളു വീണെന്ന് തെറ്റിദ്ധരിച്ച് കിണറ്റിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് വന്ന ഫോൺവിളിയെ തുടർന്നാണ് നെയ്യാറ്റിൻകര അഗ്നിശമന സേന യൂണിറ്റ് മൂന്നുകല്ലിൻമൂട്ടിലെത്തിയത്.
വീട്ടുവളപ്പിലെ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് പറഞ്ഞ് വീട്ടമ്മയായിരുന്നു ഫോൺ ചെയ്തത്. ഞരക്കവും വിളിയും കേൾക്കുന്നുണ്ടെന്നും വീട്ടമ്മ പറഞ്ഞിരുന്നു. ഉടൻതന്നെ അഗ്നിശമന സേന സ്ഥലത്തെത്തി.
70 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ നല്ല പ്രകാശമുള്ള ടോർച്ച് മിന്നിച്ച് പരിശോധിച്ചു. കിണറ്റിൽ എന്തോ കിടക്കുന്നത് കണ്ടിരുന്നു. ഞരക്കവും മൂളലും കേൾക്കുന്നുമുണ്ടായിരുന്നു. തുടർന്ന് ഫയർമാനിൽ ഒരാൾ നൂലേണി വഴി കിണറ്റിൽ ഇറങ്ങി. അവിടെ കണ്ടത് മരണ വെപ്രാളംകൊണ്ട് പിടയുന്ന നായ്ക്കുട്ടിയെയായിരുന്നു. തുടർന്ന് വലയിട്ട് നായ്ക്കുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കിണറ്റിൽ ആരോ വീണെന്ന് ഫോൺ കോൾ; ഇറങ്ങിയ ഫയർഫോഴ്സിന് കിട്ടിയത് നായ്ക്കുട്ടിയെ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement