സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

ഇന്ന് രാവിലെ 11.30ഓടെയാണ് കൈപ്പുഴ നീണ്ടൂർ റോഡിൽ കൈപ്പുഴ കുരിശ് പള്ളിക്ക് സമീപം അപകടമുണ്ടായത്

news18
Updated: April 27, 2019, 1:50 PM IST
സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു
neendur_accident
  • News18
  • Last Updated: April 27, 2019, 1:50 PM IST
  • Share this:
കോട്ടയം: കൈപ്പുഴ-നീണ്ടൂർ റോഡിൽ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി. സ്കൂട്ടർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കടുതുരുത്തി കൊല്ലംപറമ്പിൽ ഷിജി(44), ഭാര്യ ബിന്ദു(41) മക്കളായ ജെറാൾഡ്(12), ജോസഫ്(7) എന്നിവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെർവർ തകരാർ: എയർഇന്ത്യ സർവീസുകൾ താറുമാറായി; 119 സർവീസുകൾ റദ്ദാക്കി

ഇന്ന് രാവിലെ 11.30ഓടെയാണ് കൈപ്പുഴ നീണ്ടൂർ റോഡിൽ കൈപ്പുഴ കുരിശ് പള്ളിക്ക് സമീപം അപകടമുണ്ടായത്. അതിരമ്പുഴ റോഡിൽനിന്ന് നീണ്ടൂർ റോഡിലേക്ക് കയറുകയായിരുന്ന ബസിനടിയിലേക്ക് നീണ്ടൂർ ഭാഗത്തുനിന്ന് വന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു.
സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായത്. ബസിന്‍റെ മുൻവശത്തെ ടയറിന് പിന്നിലാണ് സ്കൂട്ടർ ഇടിച്ചുകയറിയത്.
First published: April 27, 2019, 1:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading