കോട്ടൂരിലെ കർഷകർക്ക് പാടത്ത് കൃഷിയിറക്കണം; സർക്കാരോ ഗെയിലോ കനിയണം

Last Updated:

ഗെയില്‍ പൈപ്പ്ലൈന്‍ വരുന്നതിന് മുമ്പു വരെ നെല്‍കൃഷി നടന്ന വയലുകളാണിപ്പോള്‍ കുഴിഞ്ഞ് വെള്ളംകെട്ടി നശിക്കുന്നത്.

കോഴിക്കോട്: കോട്ടൂര്‍ പഞ്ചായത്തില്‍ ഏക്കർ കണക്കിന് നെൽപ്പാടമുണ്ട്. എന്നാൽ പലതും കൃഷിയോഗ്യമല്ല. ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച പ്രദേശത്തെ വയലുകൾ കൃഷിയോഗ്യമല്ലാതായിരിക്കുന്നു. പൈപ്പ് ലൈനിന് വേണ്ടി മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് വയലുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാലും വെള്ളം കെട്ടികിടക്കുന്നതിനാലും കൃഷി ചെയ്യാനാവാതെ കര്‍ഷക ദുരിതത്തിലാണ്.
കൊവിഡ് കാലത്ത് കൃഷിയിടങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോഴാണ് ഈ കര്‍ഷകരുടെ ദുരിതം കാണാതെ പോകുന്നത്. രണ്ട്  വര്‍ഷം മുമ്പാണ് ഇവിടെ വയലിന് നടുവിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. സമീപത്തെ ഏക്കര്‍ കണക്കിന് വയലുകളില്‍ നിന്ന് മണ്ണെടുത്തിരുന്നു. എന്നാലിതാവട്ടെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഗെയില്‍ അധികൃതര്‍ തയ്യാറായില്ലന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS] Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]
ഇതോടെയാണ് വയലുകളില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് കൃഷിയോഗ്യമല്ലാതായതെന്ന് കോട്ടൂരിലെ കർഷകനായ ഉണ്ണി മാധവൻ നായർ പറഞ്ഞു. കോട്ടൂര്‍ പഞ്ചായത്തില്‍ ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ ഇങ്ങനെ ഉപയോഗശൂന്യമായ നിലയിലാണ്.
advertisement
പലയിടത്തും മണ്ണൊലിച്ച് പോയിട്ടുണ്ട്. ഗെയില്‍ പൈപ്പ്ലൈന്‍ വരുന്നതിന് മുമ്പു വരെ നെല്‍കൃഷി നടന്ന വയലുകളാണിപ്പോള്‍ കുഴിഞ്ഞ് വെള്ളംകെട്ടി നശിക്കുന്നത്. ഗെയിലിന്റെ വാള്‍വ് സ്റ്റേഷനോട് ചേര്‍ന്ന പ്രദേശത്താണ് വയലുകള്‍ കൃഷിയോഗ്യമല്ലായതായത്.
എന്നാല്‍ കാലവര്‍ഷത്തിന് മുമ്പ് തന്നെ വയലുകള്‍ പൂര്‍വ സ്ഥിതിയിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഗെയില്‍ ഡെപ്യൂട്ടി മാനേജർ എം വിജു പറഞ്ഞു. മുമ്പും പലതവണ ഗെയിൽ അധികൃതർ വയൽ കൃഷിയോഗ്യമാക്കാമെന്ന് ഉറപ്പു നൽകിയതാണെന്നും രണ്ട് വർഷമായി നടപടിയൊന്നുമില്ലെന്നും കർഷകർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കോട്ടൂരിലെ കർഷകർക്ക് പാടത്ത് കൃഷിയിറക്കണം; സർക്കാരോ ഗെയിലോ കനിയണം
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement