ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാന 'ഗജരാജ മുത്തശ്ശി' ദാക്ഷായണി ചരിഞ്ഞു

Last Updated:

നാട്ടാനകളില്‍ പ്രായം കുടിയ ആന എന്ന പദവിയും ദാക്ഷായണിക്കായിരുന്നു

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാനയായി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയ ഗജരാജ മുത്തശ്ശി ദാക്ഷായണി (88) ചരിഞ്ഞു. നാട്ടാനകളില്‍ പ്രായം കുടിയ ആന എന്ന പദവിയും ദാക്ഷായണിക്കായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളിലെ മുതിര്‍ന്നയാളായിരുന്നു ദാക്ഷായണി. ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്.
2016 ലായിരുന്നു ദാക്ഷായണിക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നുമാണ് ദേവസ്വം ബോര്‍ഡിന് ദാക്ഷായണിയെ ലഭിക്കുന്നത്. കോന്നി ആന കൊട്ടിലില്‍നിന്ന് അഞ്ച് വയസ്സ് കഴിഞ്ഞപ്പോഴാണ് ദാക്ഷായണി കൊട്ടാരത്തിലെത്തുന്നത്. പിന്നീട് ആറ്റിങ്ങല്‍ തിരുവാറാട്ടുകാവ് ക്ഷേത്രത്തില്‍നിന്നാണ് ചെങ്കള്ളൂര്‍ മഹാദേവക്ഷേത്രത്തിലേക്ക ദാക്ഷായണി എത്തുന്നത്.
Also Read: ഇവനാള് പുലി തന്നെ; വയനാട്ടിലെ വീട്ടിൽ ഒരു പുലി
തിരുവിതാംകൂര്‍ ദേവസ്വത്തിനുകീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു തന്നെയാണ്. അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്. ദാക്ഷായണിക്ക് ഗജരാജ പട്ടം ലഭിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ച് ദാക്ഷായണിയെ ആദരിച്ചിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആനയുടെ ചിത്രത്തില്‍ പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു. പാപ്പനംകോട് സത്യന്‍ നഗറിലെ ആനക്കൊട്ടിലില്‍വെച്ചാണ് ദാക്ഷായണി ചരിഞ്ഞത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാന 'ഗജരാജ മുത്തശ്ശി' ദാക്ഷായണി ചരിഞ്ഞു
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement