ഗൂഗിൾ ചതിച്ചാശാനേ! മാപ്പിൽ നോക്കി കാറോടിച്ചാൽ ഇങ്ങനെയിരിക്കും
Last Updated:
നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന സിനിമാ ഡയലോഗ് ഒക്കെ വാഹനമോടിക്കുമ്പോൾ ഇപ്പോൾ പഴങ്കഥയായിരിക്കുന്നു. ഇത് ഗൂഗിൾ മാപ്പിന്‍റെ കാലം. എന്നാൽ ഗൂഗിൾ മാപ്പ് അപകടം ക്ഷണിച്ചുവരുത്തിയാലോ?
വാഹനമോടിക്കുമ്പോൾ വഴി ചോദിക്കുന്ന ഏർപ്പാടൊക്കെ ഇപ്പോ പഴങ്കഥയായി. ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടെത്തുന്നതാണ് ഇപ്പോഴത്തെ ന്യൂ ജെൻ രീതി. ഡ്രൈവർമാരുടെ ഇഷ്ട ആപ്പായി ഗൂഗിൾ മാപ്പ് മാറിക്കഴിഞ്ഞു. എന്നാൽ ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചയാൾ പൂഞ്ഞാറിനടുത്ത് അപകടത്തിൽപ്പെട്ടു. എറണാകുളം സ്വദേശിയായ ജിഷ്ണു ഓടിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റ് ഇടിച്ചുതകർക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയുണ്ടായ അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് കമ്പികളുമായി കാറിന് മുകളിലേക്ക് പതിച്ചു. എന്നാൽ പോസ്റ്റ് മറിഞ്ഞുവീണപ്പോൾ കമ്പി പൊട്ടി വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
വൈഫ് സ്വാപ്പിങ് കേരളത്തിൽ പുതിയ കാര്യമോ? എന്താണ് ഇണയെ വെച്ചുമാറൽ?
എറണാകുളം സ്വദേശിയായ ജിഷ്ണു കാറിൽ ഒറ്റയ്ക്ക് എന്തയാറിലേക്ക് പോകുകയായിരുന്നു. വഴിയറിയാത്തതിനാൽ മൊബൈലിൽ ഗൂഗിൾ മാപ്പ് കൂടി നോക്കിയായിരുന്നു ഡ്രൈവിങ്. എന്നാൽ പെട്ടെന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ തകർന്നെങ്കിലും ഒരു പോറലുമേൽക്കാതെ ജിഷ്ണു രക്ഷപെടുകയായിരുന്നു.
Location :
First Published :
April 28, 2019 11:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഗൂഗിൾ ചതിച്ചാശാനേ! മാപ്പിൽ നോക്കി കാറോടിച്ചാൽ ഇങ്ങനെയിരിക്കും


