യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം ജില്ലാ പോലീസ് മേധാവി(കൊട്ടാരക്കര റൂറല്‍) സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചകകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.

news18
Updated: April 1, 2019, 6:21 PM IST
യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മരിച്ച തുഷാരയും അറസ്റ്റിലായ ഭർത്താവും ഭർതൃമാതാവും
  • News18
  • Last Updated: April 1, 2019, 6:21 PM IST
  • Share this:
കൊല്ലം: ഭര്‍ത്ത്യഗൃഹത്തില്‍ പട്ടിണിക്കിട്ട് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി(കൊട്ടാരക്കര റൂറല്‍) സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് മൂന്നാഴ്ചകകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.

മാതാപിതാകളില്‍ നിന്ന് സ്ത്രീധനതുക ഈടാക്കാന്‍ വേണ്ടി യുവതിയെ പട്ടിണിക്കിട്ടെന്നും ദുര്‍മന്ത്രവാദം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ഉള്ളതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് ഏപ്രില്‍ 26 ന് കൊട്ടാരക്കര നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം: ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടി

സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേരള ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ വിശദീകരണം തേടിയത്. സംഭവത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് ശരിയായ രീതിയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തിലൂടെ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
First published: April 1, 2019, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading