മലപ്പുറം: പോത്തുകല്ല് ഞെട്ടിക്കുളത്ത് തുടിമുട്ടിയിൽ അമ്മയെയും മൂന്ന് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുടിമുട്ടി സ്വദേശി വിനീഷ് എന്ന രാമൻ്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യൻ, (12 ) അർജുൻ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു പേരെയും വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കുടുംബപ്രശ്നത്തെ തുടർന്ന് കുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പോത്തുകൽ പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.  മൃതദേഹങ്ങൾ നിലമ്പൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.