കണ്ണപ്പൻ കുണ്ട് ഉരുൾപൊട്ടല്‍; ഒരു വർഷം തികയുമ്പോഴും ഭീതി ഒഴിയാതെ പ്രദേശവാസികൾ
Last Updated:
2018 ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ മലവെള്ളം വിഴുങ്ങിയത്. മട്ടിക്കുന്നിന് മുകളിലെ എടുത്തുവെച്ചകല്ല് വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
കോഴിക്കോട്:പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ ദുരിതം വിതച്ച ഉരുള്‍പൊട്ടലിന് ഒരു വര്‍ഷം തികയുമ്പോഴും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. മഴ കനത്തതോടെ വനപ്രദേശത്തുനിന്നും കുത്തിയൊലിച്ചെത്തുന്ന മലവെള്ളം വീണ്ടും ഗതിമാറി ഒഴുകുമെന്ന ആശങ്കയിലാണ് ഇവര്‍ . പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടാനോ കണ്ണപ്പന്‍കുണ്ടിലെയും മട്ടിക്കുന്നിലെയും പാലം പുനര്‍നിര്‍മിക്കാനോ യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.
2018 ആഗസ്റ്റ് എട്ടിന് രാത്രിയിലാണ് കണ്ണപ്പന്‍കുണ്ട് പ്രദേശത്തെ മലവെള്ളം വിഴുങ്ങിയത്. മട്ടിക്കുന്നിന് മുകളിലെ എടുത്തുവെച്ചകല്ല് വനപ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്നാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മലവെള്ളപ്പാച്ചിലിൽ പത്തോളം വീടുകള്‍ പൂര്‍ണമായും തകരുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഇരുപതോളം വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നിരവധി വീടുകളില്‍ വെള്ളം കയറി.
നൂറോളം കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജനങ്ങളും കൈകോര്‍ത്തപ്പോള്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം വേഗത്തിലായി. കണ്ണപ്പന്‍കുണ്ട് അങ്ങാടിയോട് ചേര്‍ന്നുള്ള കോരങ്ങാട്ട് സുലൈഖയുടെ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് വീടിനുള്ളിലൂടെയാണ് ദിവസങ്ങളോളം വെള്ളം ഒഴുകിയത്. കയറികിടക്കാന്‍ മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ സര്‍ക്കാറിന്റെ ഒരു ലക്ഷവും സുമനസ്സുകളുടെ സാഹയവും ചേര്‍ത്ത് വീട് അറ്റകുറ്റപണി നടത്തി. എന്നാല്‍ ഇപ്പോഴും ഇവര്‍ ഭീതിയോടെയാണ് കഴിയുന്നത്.
advertisement
പുഴയ്ക്ക് സംരക്ഷണ ഭിത്തി നിര്‍മിച്ചാല്‍ മലവെള്ളപ്പാച്ചില്‍നിന്നും രക്ഷപ്പെടാമെന്നാണ് ഇവര്‍ പറയുന്നത്. കല്ലും മരങ്ങളും ഒഴുകിയെത്തി പാലത്തില്‍ കുടങ്ങിയാണ് പുഴ ഗതിമാറി ഒഴുകിയത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പഴയപാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കണ്ണപ്പന്‍കുണ്ടിലെയും മട്ടിക്കുന്നിലെയും പാലങ്ങള്‍ക്ക് സംരക്ഷണ ഭിത്തി ഇല്ലാത്തതിനാല്‍ അപകടം പതിയിരിക്കുകയാണ്.
അപകടാവസ്ഥയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റുന്നതിനും നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Location :
First Published :
August 08, 2019 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കണ്ണപ്പൻ കുണ്ട് ഉരുൾപൊട്ടല്‍; ഒരു വർഷം തികയുമ്പോഴും ഭീതി ഒഴിയാതെ പ്രദേശവാസികൾ


